ശബരിമല: പരസ്യത്തിൽ സിനിമാതാരങ്ങളെ ഉൾപ്പെടുത്തില്ലെന്ന്​ ദേവസ്വം ബോർഡ്​

തിരുവനന്തപുരം: ശബരിമലയില്‍ ഇതരസംസ്ഥാനങ്ങളിലെ തീർഥാടകരുടെ വരവ് കൂട്ടാന്‍ സിനിമാതാരങ്ങളെ ഉള്‍പ്പെടുത്തി പരസ്യം നല്‍കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാർ. ശബരിമല തീഥാടനം സംബന്ധിച്ച് എല്ലാവര്‍ഷവും മാധ്യമങ്ങളില്‍ പരസ്യം നല്‍കാറുണ്ട്. എന്നാല്‍ അത് സിനിമാക്കാരെ ഉള്‍പ്പെടുത്തിയല്ല. ഇത്തവണയും അത്രേയുള്ളൂ. മറ്റൊന്നും ആലോചിച്ചിട്ടില്ലെന്നും എ. പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

​ൈ​ഹകോടതിയുടെ മൂന്നംഗസമിതി ശബരിമലയിലെ നിർമാണ പ്രവർത്തനങ്ങൾ, സുരക്ഷ, ക്രമീകരണങ്ങൾ തുടങ്ങിയ കാര്യങ്ങളാണ്​ പരിശോധിക്കുന്നത്​. സർക്കാറും ദേവസ്വം ബോർഡും കോടതിയും പരസ്​പര പൂരകങ്ങളായാണ്​ പ്രവർത്തിക്കുന്നതെന്നും പത്​മകുമാർ പറഞ്ഞു.

ശബരിമലയില്‍ ഭക്തജനത്തിരക്ക് കൂടിവരുന്നുണ്ട്​. എണ്‍പതിനായിരത്തോളം പേരാണ് തിങ്കളാഴ്ച മലകയറിയത്. വരുമാനത്തിലും വർധനവുണ്ടായി. ഒരു കോടി അഞ്ചു ലക്ഷം രൂപയാണ്​ തിങ്കളാഴ്​ച കാണിക്കയായി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Sabarimala - Devasom Board- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.