തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശന വിധി നടപ്പാക്കുന്നതിൽ സാവകാശം ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് തിങ്കളാഴ്ച സുപ്രീംകോടതിയിൽ ഹരജി നൽകും. ദേവസ്വം ബോർഡ് പ്രസിഡൻറ് എ.പത്മകുമാർ കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഹരജി ഫയൽ ചെയ്യുന്നതിന് മുമ്പ് എ.പത്മകുമാർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച നടത്തും.
പ്രളയത്തിൽ പമ്പയിൽ നാശനഷ്ടങ്ങളും ഉണ്ടായത് മൂലം കൂടുതൽ ആളുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ദേവസ്വം ബോർഡിന് പരിമിതിയുണ്ട്. യുവതികൾ കൂടി ശബരിമലയിലെത്തിയാൽ സ്ഥിതി കൂടുതൽ രൂക്ഷമാകും. ഇതിനൊപ്പം യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധങ്ങളും കോടതിയെ അറിയിക്കും. ദേവസ്വം ബോർഡിനായി അഭിഭാഷകൻ ചന്ദ്ര ഉദയ് സിങ് ഹാജരാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.