തിരുവനന്തപുരം: ശബരിമലയിലെ മണ്ഡലകാലത്തോടനുബന്ധിച്ച് നാല് സ്പെഷൽ ട്രെയിനുകൾ അനുവദിച്ചു. നർസാപൂർ -കോട്ടയം, കോട്ടയം-നർസാപൂർ, സെക്കന്ദരാബാദ് -കൊല്ലം, കൊല്ലം-സെക്കന്ദരാബാദ് റൂട്ടുകളിലാണ് ട്രെയിനുകൾ.
ഞായറാഴ്ച വൈകീട്ട് 3.50നു പുറപ്പെടുന്ന നർസാപൂർ-കോട്ടയം സ്പെഷൽ ട്രെയിൻ (07119 ) അടുത്ത ദിവസം വൈകീട്ട് 4.50നു കോട്ടയത്തെത്തും. 20നു വൈകീട്ട് ഏഴിന് പുറപ്പെടുന്ന കോട്ടയം-നർസാപൂർ സ്പെഷൽ (07120) അടുത്ത ദിവസം രാത്രി ഒമ്പതിന് നർസാപൂരിലും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
സെക്കന്ദരാബാദിൽനിന്ന് ഞായറാഴ്ച ഉച്ചക്ക് 2.40ന് പുറപ്പെടുന്ന സെക്കന്ദരാബാദ്-കൊല്ലം സ്പെഷൽ ട്രെയിൻ (07121) അടുത്ത ദിവസം രാത്രി 11.55നു കൊല്ലത്തെത്തും. 21നു പുലർച്ച 2.30നു കൊല്ലത്തുനിന്ന് പുറപ്പെടുന്ന കൊല്ലം-സെക്കന്ദരാബാദ് (07122) സ്പെഷൽ അടുത്ത ദിവസം രാവിലെ 10ന് സെക്കന്ദരാബാദിലെത്തും.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.
ശബരിമല തീർഥാടകർക്കായി റെയിൽവേ പ്രഖ്യാപിച്ച നാല് ട്രെയിനുകളിലും ഉത്സവ സ്പെഷൽ നിരക്ക്. നിലവിലെ മെയിൽ-എക്സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് 10 മുതൽ 30 ശതമാനം വരെ ഉയർന്ന നിരക്കായിരിക്കും ഈടാക്കുക. സെക്കൻഡ് ക്ലാസിൽ അടിസ്ഥാന നിരക്കിന്റെ 10 ശതമാനവും മറ്റ് ക്ലാസുകളിൽ അടിസ്ഥാന നിരക്കിന്റെ 30 ശതമാനവും അധികമായി നൽകണം. ഫലത്തിൽ യാത്രക്കാരുടെ കൈപൊള്ളും വിധമാണ് സ്പെഷൽ ട്രെയിനുകളിലെ ടിക്കറ്റ് ചാർജ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.