കൊച്ചി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർത്താലിലെ അതിക്രമങ്ങളുടെ പേരിൽ തങ്ങൾക്കെതിരെ രജിസ്റ്റർ ച െയ്ത കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കർമ സമിതി വർക്കിങ് ചെയർപേഴ്സൻ കെ.പി. ശശികല, ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ എന്നിവർ നൽകിയ ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി.
ജനുവരി മൂന്നിന് നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ട് നൂറിലേറെ കേസുകൾ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തതായി ഹരജിയിൽ പറയുന്നു. കേസ് രജിസ്റ്റർ ചെയ്യാൻ ഡി.ജി.പി നൽകിയ ഉത്തരവ് റദ്ദാക്കണമെന്നും നടപടി നിയമവിരുദ്ധമാണെന്നും രാഷ്ട്രീയ പകപോക്കലാണെന്നും ഹരജിയിൽ പറയുന്നു. ഹരജി വീണ്ടും ആഗസ്റ്റ് 21ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.