തിരുവനന്തപുരം: മണ്ഡലകാല തീർഥാടനത്തിന് നടതുറന്നശേഷമുണ്ടായ പ്രതിസന്ധികളെ തുടർന്ന് ശബരിമലയിൽ കഴിഞ്ഞതവണെത്ത അേപക്ഷിച്ച് വരുമാനം കുറഞ്ഞു. 14.34 കോടിയുടെ കുറവ് ഇതുവരെ ഉണ്ടായി. അപ്പം, അരവണ, അഭിഷേകം, കാണിക്ക തുടങ്ങിയവയിലാണ് വരുമാനനഷ്ടം സംഭവിച്ചിരിക്കുന്നത്. ഇൗ തീർഥാടനകാലത്തെ ആദ്യ ആറുദിവസത്തെ വരവ് 8,48,31,353 രൂപ മാത്രമാണ്. മുൻവർഷം ഇത് 22,82,83, 744 രൂപയായിരുന്നു. വരുംദിവസങ്ങളിൽ തീർഥാടകരുടെ തിരക്ക് വർധിക്കുമെന്നും പ്രതിസന്ധി മറികടക്കാനാകുമെന്നുമാണ് ദേവസ്വംബോർഡിെൻറ കണക്കുകൂട്ടൽ.
വരുമാനനഷ്ടം സംബന്ധിച്ച് വിശദാംശങ്ങൾ ഒൗദ്യോഗികമായി ബോർഡ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നടവരവ് കുറയുന്നത് ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പളം, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ നൽകുന്നതിന് പ്രയാസങ്ങൾ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
എന്തെങ്കിലും കാരണത്താൽ ബോർഡിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ കഴിയാത്ത സാഹചര്യം വന്നാൽ സർക്കാർ ഇടപെടും. ദേവസ്വം ബോർഡിനെ ഉപേക്ഷിക്കാനൊന്നും തയാറല്ല. ഒരുക്ഷേത്രത്തിലെയും നടവരവിൽനിന്ന് നയാപൈസ പോലും സർക്കാറിലേക്ക് വരുന്നില്ല. ശബരിമല നടവരവ് കുറയുന്നത് സർക്കാറിന് പ്രതിസന്ധി ആകില്ലെന്നും മന്ത്രി പറഞ്ഞു. നടവരവ് കുറക്കുക ആർ.എസ്.എസ്, ബി.ജെ.പി ലക്ഷ്യമാണ്.
അതിനുവേണ്ടിയാണ് ശബരിമല സന്നിധാനം പ്രക്ഷോഭകേന്ദ്രമാക്കി മാറ്റിയത്. ആളുകൾ ഭയന്ന് വരാതിരിക്കാൻ വേണ്ടിയാണ് ഇക്കൂട്ടർ ഇങ്ങനെ ചെയ്യുന്നത്. അതെല്ലാം മാറിവരുന്നുണ്ട്. എൻ.എസ്.എസും എസ്.എൻ.ഡി.പിയും ഉൾെപ്പടെ സംഘടനകൾ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
ഭക്തരുടെ കുറവ്: മറ്റ് ക്ഷേത്രങ്ങളും പ്രതിസന്ധിയിൽ
തിരുവല്ല: ശബരിമലയിൽ ഭക്തർ കുറഞ്ഞത് സംസ്ഥാനത്തെ മറ്റ് ക്ഷേത്രങ്ങളെയും സാരമായി ബാധിച്ചു. ശബരിമലയോടൊപ്പം മണ്ഡല, മകരവിളക്ക് സീസണില്‍ ഏറ്റവുമധികം വരുമാനം ലഭിക്കുന്ന വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, തിരുനക്കര, എരുമേലി, ചെങ്ങന്നൂര്‍, ആറന്മുള, തിരുവല്ല ക്ഷേത്രങ്ങളിലാണ് വരുമാനം പാടെ കുറഞ്ഞത്. സംസ്ഥാനത്തെ ചെറുതും വലുതുമായ ക്ഷേത്രങ്ങളിലെല്ലാം ശബരിമല സീസണില്‍ അയ്യപ്പന്മാര് മാലയിടുകയും കെട്ടുനിറക്കുകയും ചെയ്തിരുന്നു. ചിറപ്പ് ഉത്സവങ്ങളും വ്യാപകമായിരുന്നു. വന്‍ വരുമാനമാണ് ഇതിലൂടെ ലഭിച്ചിരുന്നത്.
മാല, പൂജാദ്രവ്യങ്ങള്‍, കെട്ടുനിറ വസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന കച്ചവടക്കാരെല്ലാം ഇത്തവണ പ്രതിസന്ധിയിലാണ്. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് വൈക്കത്തഷ്ടമി. 12 ദിവസം നീളുന്ന ഉത്സവത്തിന് ലഭിക്കുന്ന കാണിക്കയില്‍ ഭൂരിഭാഗവും അയ്യപ്പഭക്തരുടേതായിരുന്നു. ഇക്കുറി കൊടിയേറി അഞ്ചുദിവസം പിന്നിട്ടിട്ടും വളരെക്കുറച്ച് അയ്യപ്പഭക്തരാണ് ദര്‍ശനത്തിനെത്തിയതെന്നാണ് കണക്ക്. കടുത്തുരുത്തി, ഏറ്റുമാനൂര്‍, തിരുനക്കര ക്ഷേത്രങ്ങളിലും ഇതേ അവസ്ഥയാണ്.
ചെങ്ങന്നൂര്‍, ആറന്മുള ക്ഷേത്രങ്ങളിലും അയ്യപ്പന്മാരുടെ തിരക്ക് കാണാനേയില്ല. 1250 ക്ഷേത്രങ്ങളാണ് ദേവസ്വം ബോര്‍ഡിന് കീഴിലുള്ളത്. 8000ത്തോളം സ്ഥിരം ജീവനക്കാരും 2000ത്തോളം പാര്‍ട്ട്ടൈം കണ്ടിജൻറ് ജീവനക്കാരും 2000 പെന്‍ഷന്‍കാരുമുണ്ട്. ദേവസ്വം ബോർഡിൽനിന്ന് വിരമിച്ചവരുടെ അടുത്ത മൂന്നുമാസത്തെ പെന്ഷെൻറ കാര്യവും വരുമാനക്കുറവ് അനിശ്ചിതത്വത്തിലാക്കുമോയെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്.
ഈ രീതിയില്‍ തുടര്‍ന്നാല്‍ ശമ്പളവും പ്രതിസന്ധിയിലായേക്കാം. ശബരിമലയിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കുള്ള ഡി.എ ദേവസ്വംബോര്‍ഡാണ് നൽകേണ്ടത്. 15 കോടിയാണ് ഇതിന് വേണ്ടിവരുന്നത്. 1200ല്‍പരം ക്ഷേത്രങ്ങളുണ്ടെങ്കിലും നൂറില്‍ താഴെ ക്ഷേത്രങ്ങള്‍ മാത്രമാണ് സ്വയം പര്യാപ്തതയിലുള്ളത്. ശമ്പളത്തിനും മറ്റ് അലവന്‍സുകള്‍ക്കുമായി പ്രതിമാസം 30 കോടി ബോര്‍ഡ് കണ്ടെത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.