തിരുവനന്തപുരം: കേരളത്തിലെ 60 ശതമാനം ഹിന്ദു മതവിശ്വാസികളുടെ വോട്ട് നേടിയാണ് എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറി യതെന്ന് ധനമന്ത്രി തോമസ് ഐസക്. അതിൽ മഹാഭൂരിപക്ഷവും ശബരിമല ഭക്തരാണെന്നത് എൻ.എസ്.എസ് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളീയർക്ക് ഈ കാര്യം മനസിലാകുന്നുണ്ട്. അതിെൻറ തെളിവാണ് വനിതാ മതിലിെൻറ വിജയമെന്നും തോമസ് െഎസക് അഭിപ്രായപ്പെട്ടു. ശബരി മലയിൽ സ്ത്രീ പ്രവേശനം അനുവദിക്കാൻ സുപ്രീംകോടതി വ്യഖ്യാനിച്ച അതേ ഭരണഘടന വച്ചാണോ ബി.ജെ.പി കേരള സർക്കാരിനെ ഭീഷണിപ്പെടുത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.