വാവർ പള്ളിയിലേക്ക് പുറപ്പെട്ട തമിഴ്​ യുവതികൾ അടങ്ങുന്ന സംഘം കസ്​റ്റഡിയില്‍

പാലക്കാട്: എരുമേലി വാവർ പള്ളിയിലേക്ക് പുറപ്പെട്ട മൂന്ന് തമിഴ്​ യുവതികൾ അടങ്ങുന്ന ആറംഗ സംഘം പൊലീസ് കസ്​റ്റഡിയില്‍. ഹിന്ദു മക്കൾ കക്ഷി പ്രവർത്തകരായ ആറുപേരെയാണ് തിങ്കളാഴ്ച രാത്രി എട്ടോടെ വേലന്താവളം ചെക്പോസ്​റ്റിൽനിന്ന്​ കൊഴിഞ്ഞാമ്പാറ പൊലീസ് കസ്​റ്റഡിയിലെടുത്തത്.

തമിഴ്​നാട്​ തിരുപ്പൂർ സ്വദേശികളായ സുശീല ദേവി (35), രേവതി (39), മുരുകസ്വാമി (60), സെന്തിൽകുമാർ (31), തിരുനെൽവേലി സ്വദേശികളായ ഗാന്ധിമതി (51), തിരുപ്പതി (72) എന്നിവരെയാണ് പൊലീസ് കസ്​റ്റഡിയിലെടുത്തത്.

സംഘ്പരിവാർ സംഘടനയായ ഹിന്ദു മക്കൾ കക്ഷിയുടെ പ്രവർത്തകർ സംസ്ഥാനത്തേക്ക് കടക്കാൻ പദ്ധതിയുണ്ടെന്ന് നേരത്തെ അറിഞ്ഞ പൊലീസ് മുഴുവൻ ചെക്പോസ്​റ്റുകളിലും പരിശോധന കർശനമാക്കിയിരുന്നു. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്നാണ് എരുമേലിയിലെ വാവർ പള്ളിയിൽ പ്രവേശിക്കണമെന്ന ആവശ്യവുമായി യുവതികൾ രംഗത്തെത്തിയത്.

Tags:    
News Summary - sabarimala issue - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.