നെടുമങ്ങാട്: ഹർത്താലിൽ നെടുമങ്ങാട് നഗരത്തിലും പരിസരങ്ങളിലും നടന്ന ആക്രമണവു മായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ല സെക്രട്ടറി നെടുമങ്ങാട് മേലാ ങ്കോട് ഉഷസ്സില്‍ ശ്രീകുമാരന്‍നായർ (58) അറസ്റ്റിൽ.
കരുപ്പൂര് പനങ്ങോട്ടേല സ്വദേശി വിഷ്ണുവിെൻറ വീടിനുനേരെ ബോംബെറിഞ്ഞ് ആയുധങ്ങളുമായി അതിക്രമിച്ചുകയറി അടിച്ചുതകർത്തതിെൻറ ഗൂഢാലോചനയിലും ആസൂത്രണത്തിലും ശ്രീകുമാരൻനായർ മുഖ്യ പങ്കാളിയായിരുെന്നന്ന് െപാലീസ് പറഞ്ഞു.
ഒളിവില്‍ പോയ പ്രതിയെ നെടുമങ്ങാട് ഡിവൈ.എസ്.പി അശോകെൻറ നേതൃത്വത്തില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സജിമോന്‍, എസ്.ഐ അനില്‍ കുമാര്‍, ഷാഡോ എസ്.ഐ സിജു കെ.എല്‍. നായര്‍, ഷാഡോ ടീമംഗങ്ങള്‍ എന്നിവരാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.