ഗുരുവായൂര്‍: ഹൈകോടതി നിയോഗിച്ച സമിതികളുടെ ഇടയില്‍പ്പെട്ട് ശബരിമല വികസനം സ്തംഭ ിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമല വികസനത്തിന് സര്ക്കാന് അനുവദി ച്ച ഫണ്ടിെൻറ നാലിലൊന്ന് പോലും ചെലവഴിക്കാനായില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ക്ഷേത്രങ്ങള്‍ക്കും വേദപാഠ ശാലകള്‍ക്കും ഗുരുവായൂര്‍ ദേവസ്വം നല്കുന്ന ധനസഹായ വിതരണത്തിെൻറ ഉദ്ഘാടന വേദിയിലാണ് ഹൈകോടതി സമിതികള്‍ക്കെതിരെ മന്ത്രി ആഞ്ഞടിച്ചത്. സര്‍ക്കാര്‍ ശബരിമലക്ക് പണം നീക്കിവെച്ചാലും ഹൈകോടതിയുടെ നിയന്ത്രണത്തിലും നേതൃത്വത്തിലും നടക്കുന്ന സമിതികളുടെ പ്രവര്‍ത്തനങ്ങളുടെ ഇടയില്‍പ്പെട്ട് അത് ചെലവഴിക്കാനാവുന്നില്ല. കോടതിയുടെ അനുകമ്പ പൂര്‍ണമായ നിലപാടുണ്ടായാലേ ശബരിമല വികസനം സാധ്യമാകൂ.
ചെമ്പഴന്തി ഗുരുകുലം മഠാധിപതി ശുഭാനന്ദ സ്വാമിക്ക് ചെക്ക് കൈമാറി ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തു. 585 ക്ഷേത്രങ്ങള്‍ക്കും 25 അനാഥാലയങ്ങള്‍ക്കും 3.25 കോടി രൂപയാണ് നൽകിയത്. ദേവസ്വം ചെയര്മാന് കെ.ബി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.
കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എ, നഗരസഭാധ്യക്ഷ വി.എസ്. രേവതി, ഉഴമലക്കല്‍ വേണുഗോപാല്‍, മല്ലിശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, എ.വി. പ്രശാന്ത്, എം. വിജയന്, കെ.കെ. രാമചന്ദ്രന്, പി. ഗോപിനാഥന്, അഡ്മിനിസ്ട്രേറ്റര്‍ എസ്.വി. ശിശിര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.