പത്മനാഭ സ്വാമി ക്ഷേത്ര സ്വത്തിൽ കുറുക്കൻ കണ്ണുകൾ; ജാഗ്രത വേണം -സെൻകുമാർ

തിരുവനന്തപുരം: അയ്യപ്പജ്യോതിയാണോ വനിതാമതിലാണോ വലുതെന്ന് വിശ്വാസികൾ 2019ൽ തെളിയിക്കണമെന്ന് മുന്‍ ഡി.ജി.പി സെന് ‍കുമാര്‍.. ഈ അവസരം പാഴാക്കരുത്. സനാതന ധർമ്മം പാലിക്കുന്നവർക്കെ ഇനി വജ്രായുധം നൽകാവു. ഇന്ത്യന്‍ ഭരണഘടനയില്‍ ഭൂര ിപക്ഷത്തിന് ന്യൂനപക്ഷത്തിനുള്ള അവകാശമെങ്കിലും വേണമെന്നാണ് നമ്മള്‍ ആവശ്യപ്പെടുന്നത്. അത് മൗലിക അവകാശത്തില്‍ എഴുതിച്ചേര്‍ക്കണം.

ശബരിമലയില്‍ ഹൈന്ദവ വിശ്വാസിയായ ഒരു യുവതി പോലും കയറിയിട്ടില്ല. എന്താണ് ഭക്തിയുടെ മാനദ ണ്ഡം എന്ന് ചോദിച്ചാല്‍, പമ്പ മുതല്‍ ശബരിമല വരെയെങ്കിലും 'സ്വാമിയേ ശരണമയ്യപ്പ' എന്ന് ശരണം വിളിച്ച ഒരു യുവതി പോലും കയറിയില്ലെന്നാണ് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കർമസമിതിയുടെ അയ്യപ്പഭക്ത സംഗമത്തിൽ സംസാരിക്കുകയായരുന്നു അദ്ദേഹം.അവിടെ വന്നവർക്ക്​ വിശ്വാസി ചമയാൻ കഴിയില്ല. വിശ്വാസികളായ ഹൈന്ദവസ്ത്രീകൾക്ക് അയ്യപ്പനെ ദർശിക്കാമെന്നാണ് കോടതി പറഞ്ഞത്. ഹൈന്ദവരല്ലാത്ത സ്ത്രീരൂപങ്ങളെ അയ്യപ്പന് മുന്നിൽ നിക്ഷേപിക്കാനായിരുന്നു സർക്കാർ ശ്രമം. വിശ്വാസികളുടെ പരിശ്രമംകൊണ്ടാണ് അത് തടഞ്ഞത്. വിശ്വാസിയായ ഒരൊറ്റ ഹൈന്ദവ വനിതപോലും ശബരിമലയിൽ കയറിയില്ല.

സര്‍ക്കാറിന് 51നോട് പ്രത്യേക മമതയുണ്ട്. ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സുപ്രീംകോടതിയില്‍ കള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ച സര്‍ക്കാറിന് അമ്പത്തിയൊന്നിനോടുള്ള മമതയെ കുറിച്ച് ഞാന്‍ പ്രത്യേകം പറയുന്നില്ല. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിൽ ന്യൂനപക്ഷത്തിനുള്ള അവകാശം ഭൂരിപക്ഷത്തിനും വേണം. ശബരിമല നിമിത്തമാണ്. കുറുക്കൻ കണ്ണുകൾ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തിലാണ്. ധർമ്മം നിലനിർത്താനുള്ള ജാഗ്രത വേണം. ഈ ഐക്യം നിലനിർത്തണം.

ജനങ്ങളെ താഴ്ത്തുന്നതാണ് നമ്മുടെ സോഷ്യലിസം. പൊലീസ് സഹായമില്ലാതെ എല്ലാ സമുദായ നേതാക്കളും ഇരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഹൈന്ദവ സമൂഹത്തിലുള്ളു. എല്ലാവർക്കും ഭക്ഷണവും തൊഴിലും കിട്ടിയാൽ സംവരണം വേണ്ടിവരില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

Tags:    
News Summary - sabarimala karma samithi meeting - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.