തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിയെ സ്വാഗതം ചെയ്ത ബി.ജെ.പി ജന.സെക്രട്ടറി കെ. സുരേന്ദ്രെൻറ ഫേസ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ‘ട്രോൾ’ പ്രളയം. സുപ്രീംകോടതി വിധി വന്നയുടനാണ് സുരേന്ദ്രൻ ഫേസ്ബുക്കിൽ വിധിയെ പിന്തുണച്ച് പോസ്റ്റിട്ടത്. ആദ്യം വിധിയെ അനുകൂലിച്ച ബി.ജെ.പി സംസ്ഥാന നേതൃത്വം ആ നിലപാട് പതുക്കെ മാറ്റുകയും സമരപ്രഖ്യാപനം നടത്തുകയും ചെയ്തു. അതിനെ തുടർന്നാണ് സുരേന്ദ്രെൻറ ഫേസ്ബുക്ക് പേജിൽനിന്ന് പോസ്റ്റ് അപ്രത്യക്ഷമായത്.
സ്ത്രീപ്രവേശന വിഷയത്തിൽനിന്ന് പിണറായി വിജയൻ പിന്മാറണമെന്നതാണ് പുതിയ പോസ്റ്റ്. ‘നിറം മാറ്റം എന്നു പറഞ്ഞാൽ എജ്ജാതി നിറം മാറ്റം’എന്നാണ് കെ. സുരേന്ദ്രെൻറ നിലപാടിനെ പരിഹസിച്ച് സമൂഹമാധ്യമങ്ങളിലെ പ്രധാന ട്രോളുകൾ. പോസ്റ്റിെൻറ സ്ക്രീന്‍ ഷോട്ടുകള്‍ എടുത്തുെവച്ചവരാണ് ട്രോളുകളുമായി രംഗത്തെത്തിയത്. അയ്യപ്പന് െനെഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന് അര്‍ഥമില്ലെന്നായിരുന്നു അന്ന് സുരേന്ദ്രന് േഫസ്ബുക്കിൽ കുറിച്ചത്. ആര്‍ത്തവം പ്രകൃതി നിയമമാണെന്നും സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കരുതെന്നും അന്ന് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.