കോഴിക്കോട്/കോട്ടയം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാർ പുനഃപരിശോധന ഹരജി നൽകണമെന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയും കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം. മാണിയും രംഗത്ത്. സർക്കാർ ഹരജി നൽകാത്തപക്ഷം ദേവസ്വം ബോർഡിനെക്കൊണ്ട് ഹരജി കൊടുപ്പിക്കണമെന്ന് ഉമ്മൻചാണ്ടി കോഴിക്കോട് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കോടതിവിധി തിരക്കിട്ട് നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ല. ആചാരാനുഷ്ഠാനങ്ങൾ തുടരണമെന്ന സത്യവാങ്മൂലമാണ് യു.ഡി.എഫ് സർക്കാർ നൽകിയത്. ഇത് പിൻവലിച്ച് വിശ്വാസികളെ വിശ്വാസത്തിലെടുക്കാതെയും സംഘടനകളുമായി ചർച്ച നടത്താതെയുമാണ് എൽ.ഡി.എഫ് സർക്കാർ നിലപാട് സ്വീകരിച്ചത്. ശബരിമലയിലെ ആചാരങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നെങ്കിൽ ഇത്തരമൊരു വിധി ഉണ്ടാകുമായിരുന്നില്ല. ക്ഷേത്രത്തിൽ എത്ര സ്ത്രീകൾ എത്തും അവരുടെ സുരക്ഷ എന്നിവയൊന്നും ബോധ്യപ്പെടുത്തിയില്ല. ജസ്റ്റിസ് ഇന്ദു മൽഹോത്ര ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ പ്രധാനമാണ്. കോൺഗ്രസും ബി.ജെ.പിയും വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാെണന്ന കോടിയേരി ബാലകൃഷ്ണെൻറ പ്രസ്താവന ശ്രദ്ധയിൽപെടുത്തിയേപ്പാൾ, അങ്ങനെ നോക്കുേമ്പാൾ സി.പി.എമ്മിനും ആർ.എസ്.എസിനും ഒരേ നിലപാടാണുള്ളെതന്ന് അദ്ദേഹം പ്രതികരിച്ചു.
അതേസമയം, എൻ.എസ്.എസിെൻറയും സംയുക്ത ഹരജി നല്‍കാനുള്ള തന്ത്രി കുടുംബത്തിെൻറയും നീക്കങ്ങളെ പാര്‍ട്ടി പിന്തുണക്കുമെന്ന് കെ.എം. മാണി കോട്ടയത്ത് പറഞ്ഞു. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശബരിമല വിഷയം ചര്‍ച്ച ചെയ്യാൻ സര്‍വകക്ഷി സമ്മേളനം വിളിക്കണം.
വിധി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിക്കും. കേസ് വിധി പറഞ്ഞപ്പോള്‍ പരിഗണിക്കേണ്ടിയിരുന്ന ഗൗരവമുള്ള വസ്തുതകള്‍ വിട്ടുപോയിട്ടുണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ വിധിയില്‍ മാറ്റംവരുത്താന്‍ അതേ ബെഞ്ചു തന്നെ തയാറാവും. ശബരിമല വിഷയത്തില്‍ കേരള കോണ്‍ഗ്രസ് ജന്മദിനമായ ഈ മാസം ഒമ്പതിന് രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ടുവരെ കോട്ടയം തിരുനക്കര പഴയ പൊലീസ് സ്റ്റേഷന് മൈതാനത്ത് സര്‍വമത പ്രാര്‍ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സെക്രേട്ടറിയറ്റിലേക്ക് ശബരിമല രക്ഷായാത്ര
കൊച്ചി: അന്താരാഷ്ട്ര ഹിന്ദു പരിഷത്തിെൻറ(എ.എച്ച്.പി) ആഭിമുഖ്യത്തില്‍ പന്തളം രാജകൊട്ടാരത്തില്‍നിന്ന് സെക്രേട്ടറിയറ്റിലേക്ക് ‘ശബരിമല രക്ഷായാത്ര’ നടത്തുമെന്ന് ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥ്. അഞ്ചുലക്ഷം വിശ്വാസികളെ പങ്കെടുപ്പിച്ച് നടത്തുന്ന യാത്ര 11ന് രാവിലെ ഒമ്പതിന് പന്തളത്തുനിന്ന് ആരംഭിച്ച് 15ന് സെക്രേട്ടറിയറ്റ് വളയും. ഞായറാഴ്ച താലൂക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധക്കൂട്ടായ്മയും നാമജപഘോഷയാത്രയും സംഘടിപ്പിക്കും. കേരള ഹൈകോടതി ചീഫ് ജസ്റ്റിസിന് നൽകാൻ ഒപ്പുശേഖരിക്കും. തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലേക്കും പ്രതിഷേധക്കൂട്ടായ്മകള്‍ വ്യാപിപ്പിക്കും. നിയമനിര്‍മാണം നടത്താതെ സർക്കാർ ഹിന്ദുക്കളെ വെല്ലുവിളിച്ച് മുന്നോട്ട് പോയാല്‍ അനിശ്ചിതകാല നിരാഹാരവും മറ്റും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പതിനെട്ടാം പടിയില്‍ വനിത പൊലീസുകാരെ നിയോഗിക്കാനുള്ള തീരുമാനത്തിനെതിരെ ഹൈകോടതിയെ സമീപിക്കും.
ആചാരങ്ങൾ തിരുത്തണമെന്ന് പു.ക.സ
തിരുവനന്തപുരം: ഭക്തരുടെ ആരാധനാ സ്വാതന്ത്ര്യത്തെ വിലക്കുന്ന ആചാരങ്ങൾ തിരുത്തണമെന്ന് പുരോഗമന കലാസാഹിത്യ സംഘടന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ. ആർത്തവം എന്ന ജീവദായകമായ ശാരീരികാവസ്ഥ ഉള്ളതുകൊണ്ട് സ്ത്രീ അശുദ്ധയാണെന്നും രണ്ടാംകിട ജന്മമാണെന്നുമുള്ള മട്ടിൽ നടക്കുന്ന പ്രചാരണത്തെ അപലപിച്ചു. സ്ത്രീ സ്വാതന്ത്ര്യത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനുമെതിരായി തങ്ങളുടെ വളൻറിയർമാരെ തെരുവിലിറക്കിക്കൊണ്ട് ചില രാഷ്ടീയ പാർട്ടികൾ നടത്തുന്ന സമരാഭാസങ്ങൾ സമൂഹം തള്ളും. സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാറിന് മാത്രമല്ല, നീതിബോധത്തിൽ വിശ്വസിക്കുന്ന മുഴുവൻ ജനങ്ങൾക്കും ബാധ്യതയുണ്ടെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.സ്വാതന്ത്ര്യത്തെ വിലക്കുന്ന ആചാരങ്ങൾക്കെതിരായിട്ടാണ് വൈക്കത്തും ഗുരുവായൂരും സത്യഗ്രഹം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.