കൊച്ചി: ജാതിയുടെയും മതത്തിെൻറയും അടിസ്ഥാനത്തിൽ വിഭാഗീയതക്കു ശ്രമിച്ചുവെന്ന പേരിൽ ആലപ്പുഴ സൗത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഇൗശ്വർ ഹൈകോടതിയിൽ.
ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങൾക്കിടയിൽ വൈരമുണ്ടാക്കുന്ന വിധം പ്രവർത്തിച്ചുവെന്ന കേസിലാണ് ഹരജി. വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കുന്നതല്ലെന്നാണ് രാഹുൽ ഇൗശ്വറിെൻറ വാദം. ശബരിമല ഭക്തരെ പിന്തുണച്ച് നടക്കുന്ന പ്രതിഷേധങ്ങളിൽ പൊതു പ്രവർത്തകനും ശബരിമല തന്ത്രി കുടുംബാംഗവുമായ താൻ സജീവമാണ്. ഇതോടൊപ്പം വിവിധ പ്രാർഥനാ യോഗങ്ങളിൽ പങ്കെടുക്കുന്നുമുണ്ട്.
ഇതിെൻറ ഭാഗമായി ശബരിമലയിലാണ് ഇപ്പോഴുള്ളത്. ശബരിമല ഭക്തർക്കു വേണ്ടിയുള്ള പൊതുജന മുന്നേറ്റത്തെ തകർക്കാൻ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് കേസെടുത്തതെന്നും അറസ്റ്റിന് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. കേസ് സംബന്ധിച്ച വിശദാംശങ്ങളില്ലെന്ന് ഹരജി പരിഗണിച്ച കോടതി വ്യക്തമാക്കി. ഹരജി പിന്നീട് പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.