ആലപ്പുഴ: ശബരിമല ആർക്കെങ്കിലും എടുത്ത് അമ്മാനമാടാനുള്ളതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ.എം.എസ് സ്റ്റേഡിയത്തിൽ എൽ.ഡി.എഫിെൻറ മഹാ ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹനുമാൻ പർവതം എടുത്ത് അമ്മാനമാടും കണക്കെ ശബരിമല എടുത്ത് അങ്ങ് അമ്മാനമാടിക്കളയാം എന്നാണ് ചിലർ കരുതുന്നത്. അവർക്ക് അതിനുള്ള ശേഷിയിെല്ലന്ന് ഞങ്ങൾ നേരത്തേ പറഞ്ഞതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നാട്ടിൽ കുഴപ്പമുണ്ടാക്കാനാണ് ഇക്കൂട്ടരുടെ ശ്രമം. സംഘ്പരിവാർ ആദ്യം അവരിൽ ആരാണ് മൂപ്പൻ എന്ന തർക്കം പരിഹരിക്കെട്ട. അത് മറച്ചുവെക്കാൻ നാട്ടുകാരുടെ മെക്കിട്ട് കേറാനാണ് ശ്രമം. തെറ്റായ നീക്കം ചെറുക്കാനുള്ള ശേഷി കേരളീയ സമൂഹത്തിനുണ്ട്.
ശബരിമല വിഷയത്തിൽ അമിതതാൽപര്യം കാണിച്ചു എന്നാണ് ചിലർ പറഞ്ഞു പരത്തുന്നത്. സർക്കാർ മിതമായെങ്കിലും താൽപര്യം കാണിച്ചിരുന്നെങ്കിൽ കുറച്ചു പെണ്ണുങ്ങളെ അവിടെ െകാണ്ടുപോകുന്നതിൽ വലിയ ബുദ്ധിമുെട്ടാന്നുമുണ്ടാകില്ലായിരുന്നു. നവോത്ഥാന മൂല്യസംരക്ഷണത്തിന് 190 സംഘടനകളെ ക്ഷണിച്ചു. 170 സംഘടനകൾ പെങ്കടുത്തു. ഇത് വലിയ ഉൗർജം തരുന്നു. സ്ത്രീകളെ 18ാം നൂറ്റാണ്ടിലെ ഇരുളിലേക്ക് തള്ളിയിട്ടുകളയാം എന്ന് കരുതുന്നവർക്കെതിരായ ശക്തമായ താക്കീത് തന്നെയാണിത്. ഒരു വിധിയിലും സർക്കാർ ധിറുതി കാണിച്ചിട്ടില്ലെന്നും പിണറായി പറഞ്ഞു.
തന്ത്രിമാർ ക്ഷേത്ര കാര്യങ്ങളിൽ ഇടപെടുന്നതിൽ ഒരു പ്രശ്നവും ഇല്ല. ശബരിമല ദേവസ്വം ബോർഡ് ഭരിക്കും. ശബരിമല വിഷയവുമായി ഇപ്പോൾ തെരുവിലിറങ്ങുന്നവർ ശബരിമലയിൽ നേരിട്ടതിനെക്കാൾ വലിയ ക്ഷീണം നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.