കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ജനുവരി മൂന്നിന് ചില സംഘടനകൾ നടത്തിയ ഹ ർത്താലിൽ 99 ബസ് തകർത്തെന്നും 3.35 കോടിയുടെ നഷ്ടമുണ്ടായെന്നും കെ.എസ്.ആർ.ടി.സി ഹൈകോട തിയിൽ. നഷ്ടം കണക്കാക്കി നഷ്ട പരിഹാരം നിശ്ചയിക്കാൻ സുപ്രീം കോടതി ഉത്തരവുപ്രകാ രം ക്ലെയിം കമീഷനെ നിയമിക്കണമെന്നും ഉത്തരവാദികളിൽനിന്ന് നഷ്ടം തിരിച്ചുപിടിക്ക ണമെന്നും ഡെപ്യൂട്ടി ലോ ഒാഫിസർ പി. എൻ. ഹേന നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
ഹർത്താലിെൻറ മറവിൽ ചില സംഘടനകൾ നടത്തിയ ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് നേതാക്കെളയും അക്രമികളെയും അറസ്റ്റ് ചെയ്യണമെന്നും ആക്രമണത്തിനിരയായവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് തൃശൂർ സ്വദേശി ടി. എൻ. മുകുന്ദൻ നൽകിയ ഹരജിയിലാണ് വിശദീകരണം.വോൾവോ സ്കാനിയ എ.സി ചിൽ ഉൾപ്പെടെ വിവിധയിനം ബസ് തകർത്തതായി സത്യവാങ്മൂലത്തിൽ പറയുന്നു. അറ്റകുറ്റ പ്പണിക്ക് ബസുകൾ ദിവസങ്ങളോളം വർക്ഷോപ്പിൽ ഇടേണ്ടി വന്നു. ഇതുമൂലം സർവിസ് മുടങ്ങിയതിനാൽ ലക്ഷങ്ങളുെട നഷ്ടം വേറെയുമുണ്ടായി.
ഹർത്താലിെൻറയും മറ്റും പേരിൽ ഇത്തരം നഷ്ടങ്ങളുണ്ടായാൽ ഉത്തരവാദിത്തം, നഷ്ടം, നഷ്ടപരിഹാരം എന്നിവ വിലയിരുത്താൻ ഹൈകോടതി സ്വമേധയാ സംവിധാനമുണ്ടാക്കണമെന്ന ഉത്തരവ് നിലവിലുണ്ട്. ഒന്നിേലറെ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടതാണ് നഷ്ടമെങ്കിൽ സുപ്രീം കോടതിയാണ് സംവിധാനമുണ്ടാക്കേണ്ടത്. നഷ്ടം, നഷ്ടപരിഹാരം എന്നിവ നിർണയിക്കാൻ ക്ലെയിം കമീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് െക.എസ്.ആർ.ടി.സി ചീഫ് സെക്രട്ടറിക്കും ഹൈകോടതി രജിസ്ട്രാർക്കും നിവേദനം നൽകിയിട്ടുണ്ട്.
ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡൻറ് കെ.പി. ശശികല, ശബരിമല കർമസമിതി ദേശീയ ജനറൽ സെക്രട്ടറി എസ്.ജെ.ആർ. കുമാർ, വൈസ് പ്രസിഡൻറുമാരായ കെ.എസ്. രാധാകൃഷ്ണൻ, ഡോ. ടി.പി. സെൻകുമാർ, പ്രസിഡൻറ് ഗോവിന്ദ് ഭരതൻ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, പി.കെ. കൃഷ്ണദാസ്, ഒ. രാജഗോപാൽ എം.എൽ.എ, വി. മുരളീധരൻ എം.പി, ആർ.എസ്.എസ് പ്രാന്ത് സംഘ് ചാലക് പി.ഇ.ബി. മേനോൻ എന്നിവെരയും എതിർകക്ഷിയാക്കിയുള്ള ഹരജിയാണ് കോടതി പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.