കോഴിക്കോട്: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞുവെന്ന രീതിയിലുള്ള വാർത്ത മാധ്യമങ്ങള്‍ വളച്ചൊടിച്ച് നൽകിയതാെണന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധി നിലകൊള്ളുന്നത് സ്ത്രീപുരുഷ സമത്വത്തിനാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം രാഹുൽ ഗാന്ധിയുമായി കാര്യങ്ങൾ ചര്‍ച്ച ചെയ്തിട്ടുണ്ട്. കേരള ഘടകത്തിന് സ്വന്തം തീരുമാനമെടുക്കാമെന്നാണ് അദ്ദേഹം നിർദേശിച്ചത്. രാഹുൽ ഗാന്ധി പറഞ്ഞത് അദ്ദേഹത്തിെൻറ അഭിപ്രായമാണ്. ഗാന്ധിജിയും നെഹ്‌റുവും വിശ്വാസങ്ങള്‍ക്കുവേണ്ടി നിലകൊണ്ടുവെന്ന കാര്യം കോൺഗ്രസ് ചരിത്രം പരിശോധിച്ചാൽ മനസ്സിലാവും.
ശാബാനു കേസില്‍ രാജീവ് ഗാന്ധി നിലപാട് തിരുത്തി നിയമ നിര്‍മാണം നടത്തി. പാര്‍ട്ടിക്ക് അതിെൻറ പ്രഖ്യാപിത നിലപാടും നയവുമുണ്ട്. പ്രാദേശികമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വത്തിെൻറ അനുമതിയുണ്ട്.
ശബരിമല പോലുള്ള വൈകാരികമായ വിഷയത്തില്‍ കൂട്ടായരീതിയിലൂടെ മാത്രമേ കോണ്‍ഗ്രസ് തീരുമാനമെടുക്കുകയുള്ളൂ. വ്യക്തിപരമായ നിലപാടുകള്‍ക്ക് സ്ഥാനമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.