ശബരിമല: ശ്രീധർമശാസ്ത ക്ഷേത്രത്തിലും മാളികപ്പുറം ക്ഷേത്രത്തിലും പുതിയ മേൽശാന്തി മാരെ തെരഞ്ഞെടുത്തു. മലപ്പുറം തിരൂർ തിരുനാവായ അരീക്കര മന എ.കെ. സുധീർ നമ്പൂതിരിയാണ് ശബരിമല മേൽശാന്തി. ആലുവ പുളിയനം പാറക്കടവ് മാടവന മനയിൽ എം.എസ്. പരമേശ്വരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തിയും. ഇവർ അടുത്ത തീർഥാടനം തുടങ്ങുന്ന വൃശ്ചികം ഒന്നിന് ചുമതലയേൽക്കും.
ശനിയാഴ്ച രാവിലെ എട്ടിന് സന്നിധാനത്ത് ഇരുക്ഷേത്രങ്ങളുടെയും മുന്നിൽ നടന്ന നറുക്കെടുപ്പിലാണ് മേൽശാന്തിമാരെ തെരഞ്ഞെടുത്തത്. ശബരിമല മേൽശാന്തി പട്ടികയിൽ ഒമ്പത് പേരാണ് ഉൾപ്പെട്ടിരുന്നത്. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലെ മേൽശാന്തിയാണ് എ.കെ. സുധീർ നമ്പൂതിരി. എൻ. സന്തോഷ് കുമാറാണ് ശബരിമലയിലെ പുതിയ ഉൾക്കഴകം (കീഴ്ശാന്തി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.