തിരുവനന്തപുരം: ശബരിമലയിൽ മണ്ഡലവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്താന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം. വന്‍തോതിൽ തീർഥാടകരെത്തുമെന്നതിനാല് അത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. വിവിധ ജില്ലകളില്‍നിന്ന് ഡോക്ടര്‍മാരെയും ജീവനക്കാരെയും ഇവിടെ വിന്യസിക്കും.
ആരോഗ്യവകുപ്പില്‍നിന്ന് ഏകദേശം 3000ത്തോളം ജീവനക്കാരെ ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിൽ നിയമിക്കും. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് എല്ലാ പ്രവര്‍ത്തനങ്ങളുടെയും സംസ്ഥാനതല മേല്‍നോട്ടം. പത്തനംതിട്ട ജില്ല മെഡിക്കല്‍ ഓഫിസര്‍ ജില്ലതല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കും. ഒ.പി വിഭാഗം, ഇൻറന്‍സിവ് കാര്‍ഡിയാക് കെയര്‍ ക്ലിനിക്കുകള്‍ (ഐ.സി.സി.യു), ഓപറേഷന് തിയറ്ററുകള്‍, ഓക്സിജന്‍ പാര്‍ലറുകള്‍, മൊബൈല്‍ ക്ലിനിക്കുകള്‍, റഫറല്‍ ട്രാന്‍സ്പോര്‍ട്ടിങ് സൗകര്യങ്ങള്‍ (ആംബുലന്‍സ്) എന്നിവയും പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളും ഇവിടെ ഒരുക്കും.
സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ഡിസ്പെന്‍സറികള്‍ നവംബര്‍ ഒന്നിന് തുടങ്ങി. നവംബര്‍ 15 മുതല്‍ മറ്റു സ്ഥലങ്ങളിലും ഇവ പ്രവര്‍ത്തനക്ഷമമാകും. പി.എച്ച്.സി നിലയ്ക്കല്‍, സി.എച്ച്.സി എരുമേലി, ജനറല്‍ ആശുപത്രി പത്തനംതിട്ട എന്നിവിടങ്ങളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മറ്റ് ജീവനക്കാരെ കൂടുതലായി നിയമിക്കും. തീർഥാടകർക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സേവനവും ലഭ്യമാക്കും. മരണം സംഭവിച്ചാൽ കേരളത്തിലെ ഏത് ജില്ലയിലും അയല്‍ സംസ്ഥാനങ്ങളിലും മൃതദേഹം എത്തിക്കുന്നതിന് 24 മണിക്കൂര്‍ പ്രവര്‍ത്തനക്ഷമമായ ആംബുലന്‍സ് സേവനം ഉപയോഗപ്പെടുത്താനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.