ശബരിമല: മണ്ഡല-മകരവിളക്ക് തീർഥാടനകാലത്തിന് സമാപനം കുറിച്ച് ശബരിമലയിൽ ഞായറാഴ്ച നട അടക്കും. ശനിയാഴ്ച രാത്രി നട അടക്കുന്നതുവരെയായിരുന്നു തീർഥാടകർക്ക് ദർശനത്തിന് അവസരം. ദീപാരാധനക്കുശേഷം മാളികപ്പുറത്ത് ഗുരുതിയും നടന്നു.
ഞായറാഴ്ച രാവിലെ പന്തളം കൊട്ടാര പ്രതിനിധികളുടെ സാന്നിധ്യത്തിൽ ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കി നട അടക്കും. പിന്നെ തിരുവാഭരണങ്ങളുമായി പന്തളത്തേക്ക് മടക്കയാത്ര. കൊട്ടാര പ്രതിനിധികൾ അനുഗമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.