ശബരിമല: യു.ഡി.എഫ് നിലപാട് സ്വാഗതം ചെയ്ത് എൻ.എസ്.എസ്

കോ​ട്ട​യം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ യു.​ഡി.​എ​ഫ് നി​ല​പാ​ട് തൃ​പ്തി​ക​ര​മെ​ന്ന് എ​ന്‍.​എ​സ്.എ​സ്. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ മു​ന്ന​ണി​ക​ള്‍ ഒ​ന്നും ചെ​യ്തി​ല്ലെ​ന്ന എ​ന്‍​.എ​സ്.എ​സി​ന്റെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് കേ​ര​ള​ത്തി​ലെ മൂ​ന്ന് മു​ന്ന​ണി​ക​ളും മ​റു​പ​ടി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ല്‍ യു.​ഡി​.എ​ഫ് ന​ല്‍​കി​യ മ​റു​പ​ടി​യി​ലാ​ണ് തൃ​പ്ത​രാ​ണെ​ന്ന് എ​ന്‍​.എ​സ്.എ​സ് പ്ര​തി​ക​രി​ച്ച​ത്.

ശബരിമല വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടിയെ എന്‍.എസ്.എസ് സ്വാഗതം ചെയ്തു. ആ​ചാ​ര സം​ര​ക്ഷ​ണ​ത്തി​നാ​യി ക​ര​ട് ബി​ല്‍​ കൊ​ണ്ടു​വ​രാ​ന്‍ പ്ര​തി​പ​ക്ഷം ന​ട​ത്തി​യ നീ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​മാ​ണെ​ന്ന് എ​ന്‍.​എ​സ്.എ​സ് വ്യ​ക്ത​മാ​ക്കി.

ശബരിമല വിഷയത്തില്‍ എൻ.എസ്എസിന് രാഷ്ട്രീയമില്ല. നിലപാട് തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ പലരും ശ്രമിക്കുകയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 

Tags:    
News Summary - Sabarimala: NSS welcomes UDF stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.