തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിന് ഇടപെടാൻ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കണമെന്ന ബി.െജ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ളയുടെ വാദം തെറ്റെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ഭരണഘടനയുടെ 252ാം വകുപ്പ് പ്രകാരം സംസ്ഥാന നിയമസഭ പ്രമേയം പാസാക്കണമെന്നാണ് ശ്രീധരൻപിള്ള പറയുന്നത്. എന്നാൽ 252ാം വകുപ്പ് ഒന്നിലേറെ സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെടുന്നതാണെന്ന് ചെന്നിത്തല വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശബരിമല സംസ്ഥാന വിഷയമാണ്.
മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൺകറൻറ് പട്ടികയിലായതിനാൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരുപോലെ നിയമനിർമാണം നടത്താം. സംസ്ഥാന സർക്കാർ സ്ത്രീ പ്രവേശനത്തിന്അനുകൂലമായതിനാൽ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ നിയമനിർമാണം നടത്തണം.
സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഇന്ദു മൽഹോത്ര ചൂണ്ടിക്കാട്ടിയ ആർട്ടിക്കിൾ 26 ബി പ്രകാരം നിയമനിർമാണം നടത്താൻ കഴിയുമോയെന്ന് േകന്ദ്ര സർക്കാർ പരിശോധിക്കണം. ഇതിന് ആവശ്യപ്പെടാതെ ബി.ജെ.പി ജനങ്ങളെ വിഡ്ഢികളാക്കരുത്. കേന്ദ്ര ഇൻറലിജൻസ് റിപ്പോർട്ട് പാർട്ടി സെക്രട്ടറിക്ക് എടുത്ത് കൊടുത്ത നടപടി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.