പെ​രു​വാ​ര​ത്ത് തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച​പ്പോ​ൾ

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

പറവൂർ: കണ്ണൂരിൽനിന്ന് ശബരിമലയിലേക്കുപോയ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു.ബുധനാഴ്ച പുലർച്ച നാലിന് പെരുവാരം വളവിലായിരുന്നു അപകടം. ബസ് ഡ്രൈവർ പ്രദീപ്, യാത്രക്കാരായ ലീല, ജനാർദനൻ എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. പരിക്ക് സാരമുള്ളതല്ല. അപകടത്തിൽപെട്ട ബസിന്റെ ഉടമകൾ മറ്റൊരു ബസ് സജ്ജമാക്കിയശേഷം തീർഥാടകർ ശബരിമലയിലേക്ക് യാത്ര തുടർന്നു.

Tags:    
News Summary - Sabarimala pilgrims bus collided with a lorry, three injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.