ശബരിമല തീർഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു

കുമളി: കുമളി-കമ്പം റോഡിൽ ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞ്​ രണ്ടുപേർ മരിച്ചു. ഏഴുപേർക്ക്​ പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്​.

കുമളി - ലോവർ ക്യാമ്പ് മലമ്പാതയിലെ കൊടുംവളവിൽ രാത്രി 11ഓടെയാണ്​ അപകടമുണ്ടായത്​. ഒമ്പത്​ തീർഥാടകരാണ്​ വാഹനത്തിൽ ഉണ്ടായിരുന്നത്​. പരിക്കേറ്റവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേരള, തമിഴ്നാട് പൊലീസ് അധികൃതരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.

Tags:    
News Summary - Sabarimala pilgrims car accident at Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.