തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതുടർന്ന് ക്ഷേത്രനട അട ച്ചിട്ട് പരിഹാരക്രിയ നടത്തിയതില്‍ തന്ത്രി കണ്ഠരര് രാജീവർക്ക് വിശദീകരണം നൽകാ ൻ കൂടുതല്‍ സമയം അനുവദിച്ചു. രണ്ടാഴ്ചകൂടി സമയമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്ത്രിക്ക് അനുവദിച്ചത്. ഇൗമാസം 21ന് വിശദീകരണം നൽകണമെന്ന് 15 ദിവസം മുമ്പ് തന്ത്രിക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ ബോർഡ് ആവശ്യപ്പെട്ടിരുന്നു.
ശബരിമല തീർഥാടനകാലം ആയതിനാൽ കൂടിയാലോചന ഉൾപ്പെടെ കാര്യങ്ങൾക്കായി ദിവസം വേണമെന്നതിനാലാണ് 15 ദിവസം സമയം അനുവദിച്ചിരുന്നത്. എന്നാൽ, വിശദീകരണം നൽകാൻ കൂടുതൽ സമയം വേണമെന്ന് തന്ത്രി ആവശ്യപ്പെട്ടതിനെതുടർന്ന് ദേവസ്വം ബോര്‍ഡ് അത് അംഗീകരിക്കുകയായിരുന്നു.
ജനുവരി രണ്ടിന് ശബരിമലയിൽ ബിന്ദു, കനകദുർഗ എന്നീ യുവതികൾ ദർശനം നടത്തിയതിനെതുടർന്നാണ് ബോർഡിനോടോ സർക്കാറിനോടോ കൂടിയാലോചിക്കാതെ ക്ഷേത്രനട അടച്ചിട്ട് ശുദ്ധിക്രിയകൾ നടത്താനുള്ള തീരുമാനം തന്ത്രി കൈക്കൊണ്ടത്.വിശദീകരണം നൽകാൻ കൂടുതൽ സമയം അനുവദിക്കേണ്ടത് ന്യായമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.