കേസ്​ റദ്ദാക്കണമെന്ന രാഹുൽ ഇൗശ്വറി​ന്‍റെ ഹരജിയിൽ വിശദീകരണം തേടി

കൊച്ചി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വിവാദപരാമര്‍ശം നടത്തിയെന്നാരോപിച്ച്​ രജിസ്​റ്റർ ചെയ്​ത കേസ്​ റദ്ദാക്കണമെന്ന രാഹുല്‍ ഇൗശ്വറി​​​​​െൻറ ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. ശബരിമലയില്‍ യുവതികൾ പ്രവേശിച്ചാൽ കൈമുറിച്ച്​ ചോരവീഴ്​ത്തി അശുദ്ധിയുണ്ടാക്കി നടയടപ്പിക്കാൻ പദ്ധതിയിട്ടിരു​െന്നന്ന്​ രാഹുൽ കൊച്ചിയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു.

ഇതേതുടർന്ന്​ തിരുവനന്തപുരം സ്വദേശി പ്രമോദ്​ എറണാകുളം സെൻട്രൽ സ്​റ്റേഷനിൽ നൽകിയ പരാതിയിൽ ജാമ്യമില്ല വകുപ്പുപ്രകാരം കേസെടുക്കുകയായിരുന്നു. തനിക്കെതിരായ പരാതിയിൽ അടിസ്ഥാനമില്ലെന്നും മനഃപൂർവം ഉപദ്രവിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചാണ്​ അയ്യപ്പ ധർമസേന പ്രസിഡൻറുകൂടിയായ രാഹുൽ കോടതിയെ സമീപിച്ചത്​.

മതസ്​പർധ വളർത്താൻ ശ്രമം നടത്തൽ, പൊതുസുരക്ഷ തകർക്കാൻ ബോധപൂർവം ശ്രമിക്കൽ, പൊലീസി​​​​​െൻറ ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ്​ രാഹുലിനെതിരെ കേസെടുത്തത്​. സ്വകാര്യവ്യക്തി നൽകിയ പരാതിയിലെടുത്ത കേസ്​ നിലനിൽക്കില്ലെന്ന്​ ഹരജിയിൽ പറയുന്നു. തന്നെ കുടുക്കാനായാണ്​ കേസെടുത്തിരിക്കുന്നത്​. അതിനാൽ,​ കേസ്​ റദ്ദാക്കണമെന്നാണ്​ ഹരജിയിലെ ആവശ്യം.

Tags:    
News Summary - sabarimala rahul easwar high court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.