കൊച്ചി: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെത്തുടർന്ന് ശുദ്ധിക്രിയ നടത്തിയതി ന് തന്ത്രി കണ്ഠരര് രാജീവരർക്ക് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് ചോ ദ്യംചെയ്യുന്ന ഹരജി ഹൈകോടതി തള്ളി.
ചേർത്തല തുറവൂർ ക്ഷേത്രത്തിലെ പൂജാരിയായ ടി.കെ. കൃഷ്ണശർമ സമർപ്പിച്ച ഹരജിയാണ് ജസ്റ്റിസുമാരായ പി.ആർ. രാമചന്ദ്രമേനോൻ, ദേവൻ രാമചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. വിഷയവുമായി ബന്ധമില്ലാത്ത, നേരിട്ട് കക്ഷിയല്ലാത്ത ആൾക്ക് ഇത്തരമൊരു ഹരജി നൽകാൻ കഴിയില്ലെന്ന് വിലയിരുത്തിയാണ് ഹരജി തള്ളിയത്.
ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട കർമങ്ങളുടെ കാര്യത്തിൽ തന്ത്രിയുടെ നടപടി ചോദ്യം ചെയ്യാനുള്ള അധികാരം ദേവസ്വം ബോർഡിനില്ലെന്നും മതവിശ്വാസത്തിനും ആരാധനക്കുമുള്ള ഭരണഘടന അവകാശങ്ങളെ നിഷേധിക്കുന്നതാണ് കാരണം കാണിക്കൽ നോട്ടീസെന്നും പറഞ്ഞാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. ഇതേ ആവശ്യമുന്നയിച്ച് ബംഗളൂരു സ്വദേശി വി. രഞ്ജിത് ശങ്കർ നൽകിയ ഹരജി കോടതി പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.