പത്തനംതിട്ട: ഞായറാഴ്ച നട തുറക്കുേമ്പാൾ ശബരിമലയിൽ വലിയ തിരക്കുണ്ടാകാൻ സാധ്യത. പ്രളയത്തെ തുടർന്ന് കഴിഞ്ഞ മാസപൂജക്ക് തീർഥാടകർക്ക് ശബരിമലയിലെത്താൻ കഴിഞ്ഞിരുന്നില്ല. അക്കാരണത്താൽ ഞായറാഴ്ച നട തുറക്കുന്നതോടെ തീർഥാടകരുടെ തിരക്കുണ്ടാകുമെന്നാണ് കരുതുന്നത്. പമ്പയിലേക്ക് സ്വാകാര്യ വാഹനങ്ങൾ കടത്തിവിടില്ലെന്നാണ് തീരുമാനം. കെ.എസ്.ആർ.ടി.സി ചെയിൻ സർവിസ് മാത്രേമ അനുവദിക്കൂ. ചെയിൻ സർവിസിന് 60 ബസ് അനുവദിക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്.
ശനിയാഴ്ച രാത്രി വരെ 10 ബസ് മാത്രമാണ് എത്തിയത്. ചെയിൻ സർവിസിനായി കൂടുതൽ ബസുകൾ എത്തിയില്ലെങ്കിൽ കാര്യങ്ങൾ അവതാളത്തിലാകും. നിലക്കൽ, പമ്പ എന്നിവിടങ്ങളിൽ കുടിവെള്ളം, ഭക്ഷണം, ശൗചാലയം, വാഹന പാർക്കിങ് സൗകര്യങ്ങളുടെ അഭാവം എന്നിവ തീർഥാടകർക്ക് ബുദ്ധിമുട്ടുകൾക്കിടയാക്കും. ചിങ്ങമാസ പൂജ സമയത്തുണ്ടായ പ്രളയത്തെ തുടർന്ന് പമ്പാത്രിവേണി പൂർണമായും മുങ്ങിയിരുന്നു. ഇതോടെ നിറപുത്തരിക്കും ചിങ്ങമാസ പൂജകൾക്കും അയ്യപ്പഭക്തർക്ക് സന്നിധാനത്ത് എത്താൻ കഴിഞ്ഞില്ല. അന്ന് വരാൻ കഴിയാതിരുന്നവർ കൂടി ഇപ്പോൾ എത്തുമെന്നാണ് കരുതുന്നത്.
പ്രളയത്തിൽ മണ്ണിനടിയിൽ മുങ്ങിയ ത്രിവേണിയിലെ പാലങ്ങൾ കെണ്ടടുത്തതോടെയാണ് അയ്യപ്പഭക്തർക്ക് പാലം കടന്ന് സന്നിധാനത്തേക്ക് പോകാൻ കഴിയുന്നത്. ഇപ്പോൾ പമ്പയിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്.
എന്നാൽ, ചളിയും മണ്ണും നിറഞ്ഞ് കിടക്കുന്നതിനാൽ കുളിക്കാൻ ഇറങ്ങുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടവും സംഭവിക്കാം. ഇവിടത്തെ കടകൾ എല്ലാം തകർന്നതോടെ ഭക്ഷണവും വെള്ളവും കിട്ടാൻ വലിയ പ്രയാസം നേരിടും. ശൗചാലയങ്ങൾ പൂർണമായും തകർന്നതോടെ താൽക്കാലിക ബയോടോയ്ലറ്റുകളെ വേണം ഇനി ആശ്രയിക്കേണ്ടത്. ഇത് കുറെയെണ്ണം കഴിഞ്ഞ ദിവസം സ്ഥാപിച്ചിട്ടുണ്ട്. സന്നിധാനത്ത് കുടിവെള്ളത്തിനും ക്ഷാമമായിട്ടുണ്ട്. കുന്നാർ ഡാമിലെ കല്ലും മണ്ണും പൂർണമായും മാറ്റിയാേല വെള്ളം സന്നിധാനത്തേക്ക് എത്തിക്കാനും കഴിയൂ.
ഇന്ന് നട തുറക്കും
പത്തനംതിട്ട: കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഞായറാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തിങ്കളാഴ്ച മുതല്‍ 21 വരെ നെയ്യഭിേഷകം, ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ ഉണ്ടാകും. 21ന് സഹസ്രകലശാഭിഷേകം നടക്കും. അന്ന് രാത്രി ഹരിവരാസനം പാടി നട അടക്കും. കണ്ഠരര് രാജീവര് തന്ത്രിയായി ഞായറാഴ്ച ചുമതലയേല്‍ക്കും. ചിങ്ങം ഒന്നിനായിരുന്നു അേദ്ദഹത്തിന് താന്ത്രിക ചുമതല ഏൽക്കേണ്ടിയിരുന്നത്. പ്രളയത്തെ തുടര്‍ന്ന് ചുമതല ഏൽക്കാൻ സന്നിധാനത്ത് എത്താന്‍ രാജീവര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്ത്രി കണ്ഠര് മഹേശ്വരര് മോഹനരാണ് പൂജ ചെയ്യാൻ ക്ഷേത്രത്തില്‍ എത്തിയിരുന്നത്.
തന്ത്രി കുടുംബവുമായി നേരേത്തയുണ്ടാക്കിയ ധാരണ പ്രകാരം ഇനിയുള്ള ഒരുവര്‍ഷം രാജീവരരായിരിക്കും തന്ത്രിപദത്തിൽ തുടരുക. തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഒക്ടോബര്‍ 17ന് തുറക്കും. ഒക്ടോബര്‍ 18ന് ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.