ശബരിമല വിഷയത്തിൽ സി.പി.എം നിലപാടിൽ വെള്ളം ചേർത്തു -വി.ഡി. സതീശൻ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സി.പി.എം നിലപാടിൽ വെള്ളം ചേർത്തുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എം നിലപാടല്ല ജി. സുധാകരൻ ഇപ്പോൾ പറയുന്നത്. സി.പി.എമ്മിന്റെ നവോത്ഥാനം എല്ലാവർക്കും മനസിലായെന്നും വി.ഡി. സതീശൻ പറഞ്ഞു. ശബരിമലയിൽ 50 വയസ് കഴിഞ്ഞ സ്ത്രീകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന ജി. സുധാകരന്റെ പരാമർ​ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കെ.സുധാകര​ന്റെ ആർ.എസ്.എസ് അനുകൂല പരാമർശത്തിൽ സി.പി.എമ്മിന് അഭിപ്രായം പറ​യാൻ അർഹതയില്ല. ബംഗാളിൽ സി.പി.എമ്മും ബി.ജെ.പിയും ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് നേരിടുന്നതെന്ന് ഓർമിക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു. പ്രസ്താവനയെ കുറിച്ച് സുധാകരൻ തന്നെ വിശദീകരിച്ചിട്ടുണ്ട്.

കോൺഗ്രസുകാർ ആരും ആർ.എസ്.എസ് ശാഖ സംരക്ഷിക്കില്ലെന്നും സതീശൻ പറഞ്ഞു. മേയറുടെ കത്ത് വിവാദത്തിൽ കുറ്റകൃത്യം മറച്ചുവെക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കുറ്റക്കാരെ വെള്ളപൂശാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. കത്ത് അയച്ചത് ആരാണെന്ന് കണ്ടുപിടിക്കണം. കെ.പി.സി.സി അയച്ച കത്തല്ലല്ലോയെന്നും വി.ഡി. സതീശൻ പരിഹസിച്ചു. 

Tags:    
News Summary - Sabarimala: V.D. Satishan against CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.