തിരുവനന്തപുരം: യുവതീപ്രവേശനത്തെത്തുടർന്ന് ശബരിമല നട അടച്ച് ശുദ്ധിക്രിയ നടത ്തിയ തന്ത്രിക്കും മേൽശാന്തിക്കുമെതിരെ നടപടിക്ക് സാധ്യത. ഇരുവരോടും ദേവസ്വംബോർ ഡ് വിശദീകരണം തേടും. നട അടച്ച് ശുദ്ധിക്രിയ നടത്തിയത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും തന്ത്രി കോടതിയിൽ മറുപടി പറയേണ്ടിവരുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നട അടയ്ക്കുന്ന കാര്യം തന്നോട് ആലോചിച്ചിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡൻറ് എ. പത്മകുമാർ പറഞ്ഞു.
തന്ത്രിക്കെതിരായ നടപടി കൂടിയാലോചനക്കുശേഷം തീരുമാനിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് അധികൃതർ വ്യക്തമാക്കി. മേൽശാന്തിയോടും വിശദീകരണം തേടിയേക്കും.
ക്ഷേത്രനട അടച്ചിട്ടതിനെ സർക്കാറും സി.പി.എമ്മും രൂക്ഷമായി വിമർശിച്ചു. ഏകപക്ഷീയമായി നട അടയ്ക്കാനുള്ള അധികാരം തിരുവിതാംകൂര്‍ ദേവസ്വം മാന്വൽ തന്ത്രിക്ക് നല്‍കുന്നില്ല. ക്ഷേത്രത്തിെൻറ ഉടമസ്ഥാവകാശമുള്ളവരുമായി ബന്ധപ്പെട്ട് മാത്രമേ നടപടി എടുക്കാനാകൂ. ശബരിമലയുടെ ഉടമസ്ഥാവകാശം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ്. അക്കാര്യങ്ങളെല്ലാം തന്ത്രി ലംഘിെച്ചന്നാണ് ബോർഡിെൻറയും സർക്കാറിെൻറയും വിലയിരുത്തൽ. അതിനാൽ തന്ത്രി ഇക്കാര്യം വിശദീകരിക്കേണ്ടിവരും.
ശുദ്ധിക്രിയ നടത്താതെ വേറെ വഴിയില്ലെന്ന് മാത്രമാണ് തന്ത്രി തന്നെ അറിയിച്ചത് എന്നാണ് ദേവസ്വം ബോർഡ് പ്രസിഡൻറ് പറയുന്നത്. തന്ത്രിയുടെ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.