തൃശൂരിൽ സി.പി.എം ഓഫിസിന് നേരെ കല്ലേറ്; കടകൾ തുറന്നില്ല

തൃശൂർ: വടക്കാഞ്ചേരിയിൽ സി.പി.എം ഓഫിസിന് നേരെ കല്ലേറ്. ഹർത്താൽ അനുകൂലികളുടെ പ്രകടനത്തിനിടെയായിരുന്നു പാർട്ടി ഒാഫീസിനു നേരെ ആക്രമണം നടന്നത്​. കല്ലേറിൽ ഒാഫീസി​​​െൻറ ജനൽ ചില്ലുകൾ തകർന്നു.

മാള കുഴൂരിലെ സി.പി.എം ഓഫീസിനും കൊച്ചുകടവിൽ ബി.എം.എസ് ഓഫീസിനും നേരെ ആക്രമണമുണ്ടായി. വടക്കാഞ്ചേരി എങ്കക്കാട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തക​​​െൻറ വീട് ആക്രമിച്ചു.

നഗരത്തിൽ പലയിടത്തും അനിഷ്​ടസംഭവം ഉണ്ടായതിനാൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നില്ല. ഗ്രാമപ്രദേശങ്ങളിൽ ചില കടകൾ തുറന്നിട്ടുണ്ട്. തോളൂരിൽ റോഡിൽ തടസം സൃഷ്ടിച്ചവരെ പൊലിസ് അറസ്റ്റ് ചെയ്തു. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ഓടുന്നില്ല. അപൂർവ്വമായി ഓട്ടോറിക്ഷകളും സ്വകാര്യ വാഹനങ്ങളും നിരത്തിലുണ്ട്. തൃശൂർ ശക്തൻ സ്റ്റാൻറിൽ കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ്സിനുനേരെ ക​േല്ലറുണ്ടായി.

Tags:    
News Summary - Sabarimala Women Entry Harthal-Trisur -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.