യുവതീപ്രവേശനം: ​െഎതിഹാസിക വിജയമെന്ന്​ തൃപ്​തി ദേശായ്​

ഹൈദരാബാദ്​: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയത്​ രാജ്യത്തെ സ്​ത്രീകളുടെ ​െഎതിഹാസിക വിജയമെന്ന്​ ഭൂമാതാ ബ്രിഗേഡ്​ പ്രവർത്തക തൃപ്​തി ദേശായ്​. യുവതികൾ ദർശനം നടത്തിയെന്നതി​​​െൻറ പേരിൽ നടയടച്ചവരുടെ മനസിലാണ്​​ ശുദ്ധിക്രിയ നടത്തേണ്ടതെന്നും തൃപ്​തി പ്രതികരിച്ചു.

സുപ്രീം കോടതി വിധിയുടെ ബലത്തില്‍ ശബരിമല സന്ദർശനത്തിനായി നവംബർ 16ന്​ കേരളത്തിലെത്തിയ തൃപ്​തിയെയും സംഘത്തെയും വിമാനത്താവളത്തിൽ നിന്ന്​ പുറത്തിറങ്ങാൻ പ്രതിഷേധക്കാർ അനുവദിച്ചിരുന്നില്ല. മണിക്കൂറുകൾ വിമാനത്താവളത്തിൽ തങ്ങി അവർ തിരിച്ചു പോവുകയായിരുന്നു.

Tags:    
News Summary - Sabarimala women entry is Historical Victory - Tripti Desai - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT