തിരുവനന്തപുരം: ശബരിമലയിൽ മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായി സർവകക്ഷി യോഗം വിളിക്കുന്നു. നവംബർ 15നാണ് യോഗം. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം വിളിച്ചിരിക്കുന്നത്. ശബരിമലയിൽ യുവതി പ്രവശേന വിധിക്കെതിരായ പുന:പരിശോധന ഹരജികൾ തുറന്ന കോടതിയിൽ കേൾക്കാൻ സുപ്രീംകോടതി തീരുമാനമെടുത്തതിന് പിന്നാലെയാണ് യോഗം.
അതേസമയം, യോഗത്തിന് ആരെയെല്ലാം ക്ഷണിക്കുമെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. അംഗീകാരമുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിക്കുമെന്നാണ് റിപ്പോർട്ടുകൾ. മതസംഘടനകളെ യോഗത്തിലേക്ക് ക്ഷണിക്കുമോയെന്ന കാര്യത്തിലും വ്യക്തതയില്ല.
ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുള്ള ഭരണഘടന ബെഞ്ചിെൻറ വിധി ഇന്ന് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നില്ല. ഇക്കാര്യം സംബന്ധിച്ച് നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. ഇൗയൊരു സാഹചര്യത്തിൽ മണ്ഡല-മകരവിളക്ക് തീർഥാടനകാലത്തും ശബരിമലയിൽ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ട്. ഇത് കൂടി മുന്നിൽകണ്ടാണ് സർക്കാർ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.