എരുമേലി: ശബരിമല തീര്‍ഥാടക സംഘത്തോടൊപ്പം യുവതിയെത്തിയതോടെ പൊൻകുന്നത്ത് ബസ് തടഞ്ഞ് പ്രതിഷേധം. സന്നിധാനത്തേക്ക് പോകാനല്ല എത്തിയതെന്ന് യുവതി അറിയിച്ചതോടെ പ്രതിഷേധക്കാര്‍ പിന്മാറി. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. തെലങ്കാന സ്വദേശിയായ ശൈലയെയാണ് (40) തടഞ്ഞത്. സഹോദരനും രണ്ട് മക്കള്‍ക്കുമൊപ്പം ട്രെയിനില്‍ കോട്ടയത്തെത്തിയ ഇവർ ഇവിെടനിന്ന് കെ.എസ്.ആര്.ടി.സി പമ്പ ബസില്‍ യാത്ര തിരിക്കുകയായിരുന്നു.
യുവതി ശബരിമലയിലേക്ക് ബസില്‍ വരുെന്നന്ന പ്രചാരണമുണ്ടായതോടെ കര്‍മസമിതി പ്രവര്‍ത്തകര്‍ പൊന്‍കുന്നത്ത് പ്രതിഷേധവുമായെത്തി. ബസ് തടഞ്ഞ് യുവതിയെ ചോദ്യം ചെയ്തപ്പോള്‍ സന്നിധാനത്ത് പ്രവേശിക്കാനല്ല എത്തിയതെന്ന് പറഞ്ഞു. ഇതോടെ പ്രതിഷേധക്കാര്‍ പിന്മാറി.
എന്നാല്‍, ബസ് കാഞ്ഞിരപ്പള്ളിയില്‍ എത്തിയപ്പോള്‍ പൊലീസ് ഇവരെ ബസില്‍നിന്ന് ഇറക്കി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് ടാക്സിയില്‍ എരുമേലിയിലേക്ക് അയക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധം ഭയന്ന് ടാക്സിക്കാര്‍ തയാറായില്ല. ഇതോടെ സംഘത്തെ പൊലീസ് വാഹനത്തില്‍ എരുമേലിയിലെത്തിച്ച് ലോഡ്ജില്‍ പാര്‍പ്പിച്ചു. യുവതിയോടൊപ്പമുള്ളവര്‍ ദര്‍ശനം കഴിഞ്ഞെത്തുംവരെ ഇവര്‍ എരുമേലിയില്‍ തങ്ങും. പിന്നീട് മലയിറങ്ങി വരുന്ന സംഘത്തോടൊപ്പം തിരികെ നാട്ടിലേക്ക് പോകുമെന്നും എരുമേലി സി.ഐ ടി.ഡി. സുനില്‍കുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.