സന്നിധാനം: യുവതി പ്രവശേനം ഉണ്ടായതിന് പിന്നാലെ ശബരിമല നടയടച്ചു. ക്ഷേത്രത്തിലെ കീഴ്ശാന്തിമാരെല്ലാം പുറത്തിറങ്ങിയ ശേഷം മേൽശാന്തി ശ്രീകോവിലിെൻറ നടയടച്ചു. പത്തരയോടെയാണ് നടയടച്ചത്. ശുദ്ധിക്രിയക്ക് ശേഷം 11.30ന് നട തുറക്കും.
യുവതീ പ്രവേശനത്തോടെ ആചാരലംഘനമുണ്ടായ സന്നിധാനത്ത് ശുദ്ധിക്രിയകൾ നടക്കുകയാണ്. തീർത്ഥാടകർ സന്നിധാനത്തിൽ നിന്നും മടങ്ങിയിട്ടുണ്ട്. നെയ്യഭിഷേകവും നേരത്തെ നിർത്തിവെച്ചിരുന്നു. നടപ്പന്തലിലും സന്നിധാനത്തിലുമായി ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായി കാത്തു നിന്നിരുന്നത്.
മേൽശാന്തിയും തന്ത്രിയുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് നടയടച്ച് ശുദ്ധികലശം നടത്താൻ ധാരണയായത്. സന്നിധാനത്ത് ഏതുതരത്തിലുള്ള പരിഹാരക്രിയകളാണ് നടത്തേണ്ടതെന്നും തന്ത്രിയും മേൽശാന്തിയുമായുള്ള ചർച്ചയിൽ തീരുമാനമായിരുന്നു.
ഇത്തവണയും സർക്കാറുമായോ ദേവസ്വം ബോർഡുമായോ കൂടിയാലോചിക്കാതെയാണ് തന്ത്രിയും മേൽശാന്തിയും കൊട്ടാരം പ്രതിനിധിയും ചേർന്ന് നടയടക്കാൻ തീരുമാനിച്ചത്. തീരുമാനം പിന്നീട് ദേവസ്വം ബോർഡ് പ്രസിഡൻറ് എ.പത്മകുമാറിനെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു.
നേരത്തെ യുവതീപ്രവേശനമുണ്ടായാൽ നടയടച്ചിടുമെന്ന് തന്ത്രി പറഞ്ഞിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ സർക്കാർ സർക്കാറുമായും ദേവസ്വംബോർഡുമായും കൂടിയാലോചിക്കാതെ നടയടക്കാൻ തീരുമാനിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്തവണയും തന്ത്രിയും മേൽശാന്തിയുമാണ് തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.