ശബരിമല: പൊലീസിെൻറ കണ്ണുവെട്ടിച്ച് സന്നിധാനത്തെത്തിയ യുവതിയെ തീർഥാടകർ ചേർന് ന് തടഞ്ഞു. ദർശനം നടത്താതെ മടങ്ങില്ലെന്ന യുവതിയുടെ വാശിയെ തുടർന്ന് സംഘർഷാവസ്ഥയുണ്ടായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി യുവതിയെ നിർബന്ധപൂർവം പമ്പയിലേക്ക് തിരിച്ചയക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ആന്ധ്ര വിജയവാഡ സ്വദേശിനിയായ സുധാറാണിയെന്ന 42കാരിയാണ് നിലക്കലിലും പമ്പയിലുമടക്കമുള്ള പൊലീസിെൻറ പരിശോധനകൾ മറികടന്ന് സന്നിധാനത്ത് എത്തിയത്. വലിയ നടപ്പന്തലിന് സമീപം എത്തിയ ഇവെര തീർഥാടകരും ശബരിമല കർമസമിതി പ്രവർത്തകരും ചേർന്ന് തടഞ്ഞ് പമ്പയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. ഇത് കൂട്ടാക്കാതെ ഇവർ തട്ടിക്കയറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.