കൊച്ചി: ശബരിമല യുവതീ പ്രവേശനത്തെ എതിർക്കുന്നതിന് പിന്നിൽ അന്ധവിശ്വാസമാണെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. ശബരിമലയിൽ പ്രതിഷേധം നടത്തുന്നത് വിശ്വാസികൾ അല്ല,
സാമൂഹ്യ വിരുദ്ധരാണ്. എൽ.ഡി.എഫ് സർക്കാർ ഉത്തരവ് നടപ്പാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ കേട്ടത് ശരണം വിളിയല്ല. സാമൂഹ്യ വിരുദ്ധരെ മുൻ നിർത്തി ബി.ജെ.പിയും പിന്നിൽ നിന്ന് കോൺഗ്രസ്സും രാഷ്ട്രീയം കളിക്കുകയാണ്. ശബരിമല വിഷയം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിനു മുന്നേറ്റം ഉണ്ടാക്കും. ഇപ്പോഴത്തെ പ്രതിഷേധത്തെ ഭയക്കുന്നില്ലെന്നും എ.വിജയരാഘവൻ പറഞ്ഞു. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.