സുപ്രീം കോടതി വിധിയുടെ പിന്തുണയോടെ യുവതികൾ ശബരിമലയിൽ പ്രവേശിച്ചത് ലോക മാധ്യമങ്ങളിലും വലിയ വാർത്ത. റോയിട്ടറും ബി.ബി.സിയും ചരിത്ര പ്രാധാന്യത്തോടെയാണ് യുവതികളുടെ ശബരിമല പ്രവേശനത്തെ വിശേഷിപ്പിക്കുന്നത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള വിലക്ക് സ്ത്രീകൾ മറികടന്നുവെന്നാണ് പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടർ റിപ്പോർട്ടു ചെയ്യുന്നത്. പല തവണ യുവതികൾ ക്ഷേത്രത്തിൽ പ്രവേശിക്കാൻ നടത്തിയ ശ്രമങ്ങൾ യാഥാസ്ഥിതിക വിഭാഗങ്ങൾ തടയുകയായിരുന്നുവെന്നും റോയിട്ടർ റിപ്പോർട്ടിൽ പറയുന്നു.
‘ഇന്ത്യൻ യുവതികൾ ശബരിമലയിൽ ചരിത്രം രചിച്ചു’ എന്നാണ് ബി.ബി.സി നൽകിയ തലക്കെട്ട്. ആർത്തവത്തിെൻറ പേരിൽ യുവതികൾക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രമാണിതെന്നും ബി.ബി.സി പറയുന്നു.
അൽജസീറയടക്കമുള്ള ലോക മാധ്യമങ്ങൾ ചൊവ്വാഴ്ച നടന്ന വനിത മതിലിനെ ശബരിമല വിഷയവുമായി ചേർത്ത് വലിയ പ്രാധാന്യത്തോടെയാണ് വാർത്തകൾ നൽകിയത്.
ഉത്തരേന്ത്യൻ മാധ്യമങ്ങളും വലിയ പ്രാധന്യത്തോടെ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. ‘ശബരിമല വിജയം’ (Sabarimala Victory) എന്ന തലക്കെട്ടാണ് അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.