തൃശൂർ: ശബരിമല സമരത്തിെൻറ പേരിൽ ബി.ജെ.പി കോർ കമ്മിറ്റിയിൽ ചേരിതിരിഞ്ഞ് വിമർശനം. സമരം വിജയിച്ചില്ലെന്നും പാർട്ടിക്ക് ഒരു ഗുണവും ചെയ്തില്ലെന്നും വി. മുരളീധരൻ പക്ഷം ആക്ഷേപിച്ചപ്പോൾ സമരം മികച്ചതായിരുന്നുവെന്നും സ ംഘടന ചലനാത്മകമായി എന്നും ശ്രീധരൻ പിള്ളയെ പിന്തുണച്ച് കൃഷ്ണദാസ് തിരിച്ചടിച്ചു.
നിരാഹാര സമരം ഫലം കാണാതെ അവസ ാനിപ്പിക്കേണ്ടി വന്നതായി സമരത്തോട് സഹകരിക്കാതെ മാറിനിന്ന വി. മുരളീധരൻ പക്ഷം കുറ്റപ്പെടുത്തി. തൃശൂരിൽ തെരഞ്ഞ െടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന കോർകമ്മിറ്റിയിലാണ് ശബരിമല സമരത്തിെൻറ പേരിൽ നേതാക്കൾ രണ്ട് പക്ഷത്തായത്. ശബരിമല സമരത്തിന് ശേഷം ആദ്യമാണ് കോർകമ്മിറ്റി യോഗം.
സെക്രട്ടേറിയറ്റ് നടയിലെ സമരം ഉദ്ദേശിച്ചത്ര വിജയിച്ചില്ലെന്ന ശ്രീധരൻപിള്ളയുടെ പരാമർശം ഏറ്റുപിടിച്ചാണ് മുരളീധര പക്ഷത്തിെൻറ വിമർശനം. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അനാവശ്യമായിരുന്നുവെന്നും ഒരു ഗുണവും ഉണ്ടാക്കിയില്ലെന്നും മുരളീധരപക്ഷം കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് മുന്നില്‍ ബി.ജെ.പിയെ അപഹാസ്യരാക്കാൻ ഇത് ഇടയാക്കിയെന്ന് അവർ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിൽ സ്ഥിരം സ്ഥാനാർഥി മുഖങ്ങളായ ജനറൽ െസക്രട്ടറിമാർ മാറിനിൽക്കണമെന്നും അൽഫോൺസ് കണ്ണന്താനം, സുരേഷ് ഗോപി എന്നിവർക്ക് പരിഗണന നൽകണമെന്നുമുള്ള ശ്രീധരൻപിള്ളയുടെ നിലപാടും വിമർശിക്കപ്പെട്ടു.
തെരഞ്ഞെടുപ്പിൽ എട്ട് സീറ്റ് വേണമെന്ന ബി.ഡി.ജെ.എസിെൻറ ആവശ്യം ആദ്യം തന്നെ തള്ളി. എട്ട് സീറ്റ് ചോദിച്ചത് അധികപ്രസംഗമാണെന്നും ഇത്ര സീറ്റിൽ മത്സരിക്കാൻ അവർക്ക് ആളുണ്ടോയെന്ന് പരിഹാസവും വിമർശനവുമുയർന്നു. ആറ് സീറ്റ് നൽകാമെന്ന ശ്രീധരൻപിള്ള നിലപാട് എടുത്തപ്പോൾ നേതാക്കൾ കൂടിളകി അതിനെതിരേ വന്നു. നാല് സീറ്റുകൾ നൽകാമെന്നും അതിൽ തന്നെ ബി.ജെ.പിക്ക് നിർണായകമായ സീറ്റുകൾ അനുവദിക്കാനാവില്ലെന്നുമായിരുന്നു ഭൂരിപക്ഷം അംഗങ്ങളുടെയും നിലപാട്.
ആലത്തൂർ, ഇടുക്കി, ആലപ്പുഴ, കോഴിക്കോട് സീറ്റുകളാണ് ബി.ഡി.ജെ.എസിന് നൽകാൻ ധാരണയായത്. പത്തനംതിട്ട സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുവദിക്കാനാവില്ലെന്ന് യോഗം വ്യക്തമാക്കി. വിജയിക്കാൻ കഴിയുന്ന മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യോഗം തീരുമാനിച്ചു. തൃശൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടികളും യുവമോർച്ച സംസ്ഥാന സമ്മേളന അവലോകനവും കോർ കമ്മിറ്റി ചർച്ച ചെയ്തു. ഭാരവാഹി യോഗവും പാർലമെൻറ് മണ്ഡലം ഭാരവാഹി യോഗവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.