ശബരിമല: യു.ഡി.എഫ് എം.എൽ.എമാർ സഭാ കവാടത്തിൽ സത്യഗ്രഹത്തിൽ

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിൻവലിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധം കടുപ്പിച്ച് യു.ഡി.എഫ് സത്യഗ്രഹ സമരത്തിൽ. മൂന്നു യു.ഡി.എഫ് എം.എൽ.എമാർ നിയമസഭാ കവാടത്തിൽ സത്യഗ്രഹം തുടങ്ങി. വി.എസ്. ശിവകുമാർ (തിരുവനന്തപുരം-കോൺഗ്രസ്), പ്രഫ. എൻ. ജയരാജ് (കാഞ്ഞിരപ്പള്ളി-കേരള കോൺഗ്രസ് എം), പാറക്കൽ അബ്ദുല്ല (കുറ്റ്യാടി-മുസ് ലിം ലീഗ്) എന്നിവരാണ് സത്യഗ്രഹം ആരംഭിച്ചത്.

രാവിലെ ചേർന്ന യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് നിയമസഭയിൽ സത്യാഗ്രഹ സമരം തുടങ്ങാൻ തീരുമാനിച്ചത്. തുടർന്ന് സഭാ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സത്യാഗ്രഹ സമരം പ്രഖ്യാപിച്ചു.

ശബരിമല വിഷയത്തിൽ സി.പി.എമ്മും ആർ.എസ്.എസും തമ്മിൽ ഒത്തുകളിയാണെന്നും ആർ.എസ്.എസ് നേതാവ് വൽസൻ തില്ലങ്കേരിക്കാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്‍റെ ചുമതലയെന്നും ചെന്നിത്തല ആരോപിച്ചു. സഭാനടപടികൾ തടസപ്പെടുത്താൻ സഭാനേതാവ് കൂടിയ മുഖ്യമന്ത്രി മുന്നിട്ടിറങ്ങുന്നത് ചരിത്രത്തിൽ ആദ്യമാണെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തെ പിന്നോട്ടടിക്കുന്ന വർഗീയവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങൾ നടത്തിയ ഹിന്ദു പാർലമെന്‍റ് ജനറൽ സെക്രട്ടറി സി.പി സുഗതനെ ഭാരവാഹിയാക്കിയാണ് മുഖ്യമന്ത്രി വനിതാ മതിൽ തീർക്കാൻ ഒരുങ്ങുന്നത്. നവോത്ഥാനത്തിന്‍റെ അന്തസത്ത ചോർത്തിക്കളയുന്ന പ്രവർത്തനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

സഭക്കകത്തെ സമരം പുറ​ത്തേക്കും മാറ്റിയത്​ ബി.ജെ.പിയെ പ്രതിരോധിക്കാൻ
തിരുവനന്തപുരം: നിയമസഭക്കകത്ത്​ ഒതുങ്ങിയിരുന്ന യു.ഡി.എഫി​​​െൻറ ‘ശബരിമല’ സമരം ​സഭക്ക്​ പുറത്തേക്ക്​ മാറ്റിയത്​ ബി.ജെ.പി ഉയർത്തുന്ന വെല്ലുവിളി നേരിടാൻ. ഒപ്പം സഭക്കകത്ത്​ മറ്റ്​ വിഷയങ്ങൾ സജീവമാക്കുകയെന്ന തന്ത്രത്തിനും​​ യു.ഡി.എഫ്​ നിയമസഭകക്ഷി യോഗം രൂപം നൽകി​. നീക്കം അപ്രതീക്ഷിതമായപ്പോൾ സഭാ നടപടി അവസാനിപ്പിക്കുകയെന്ന പ്രതി​േരാധം ഭരണപക്ഷവും സ്വീകരിച്ചു.ശബരിമല വിഷയത്തിൽ സെക്ര​േട്ടറിയറ്റ്​ നടയിലേക്ക്​ ബി.ജെ.പിയുടെ സമരമുഖം മാറ്റിയതോടെയാണ്​ യു.ഡി.എഫ്​ വിഷമത്തിലായത്​. നിയമസഭക്കകത്ത്​ ഉയർത്തിക്കൊണ്ടുവന്ന സമരമുഖം സെക്ര​േട്ടറിയറ്റിന്​ മുന്നിലെ സമരത്തിലൂടെ ബി.ജെ.പി തട്ടിയെടുക്കുമോയെന്ന ആശങ്കയുമുണ്ട്​. ഒരേസമയം, സർക്കാറിനെയും ബി.ജെ.പിയെയും പ്രതിരോധി​​ക്കേണ്ട അവസ്​ഥയിലായി യു.ഡി.എഫ.്​

തിങ്കളാഴ്​ച രാവിലെ ചേർന്ന യു.ഡി.എഫ്​ നിയമസഭാകക്ഷി യോഗത്തിലാണ്​ മൂന്ന്​ എം.എൽ.എമാർ സഭാ കവാടത്തിൽ സമരം ആരംഭിക്കാനും സഭക്കകത്ത്​ മറ്റ്​ ​വിഷയം ഉന്നയിക്കാനും തീരുമാനിച്ചത്​. സഭാ നടപടികളുമായി സഹകരിക്കാനായിരുന്നു തീരുമാനം. മന്ത്രി കെ.ടി. ജലീലുമായി ബന്ധപ്പെട്ട ബന്ധു നിയമനം അടിയന്തര പ്രമേയമായി കൊണ്ടുവരാനും തീരുമാനിച്ചു. എന്നാൽ, പെ​െട്ടന്നാണ്​ അന്തരീക്ഷം മാറിയത്​. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായുള്ള വാക്​തർക്കവും തുടർന്ന്,​ പ്രതിപക്ഷ നേതാവി​​​െൻറ ഉച്ചഭാഷിണി ഒാഫാക്കിയതും സഭയെ പ്രക്ഷുബ്​ധമാക്കി. സഭാ നേതാവായ മുഖ്യമന്ത്രി നൽകിയ കുറിപ്പനുസരിച്ചാണ്​ സ്​പീക്കർ സഭാ നടപടി അവസാനിപ്പിച്ചതെന്ന ആരോപണമുണ്ട്​. സമ​രം ശക്തമാക്കാനാണ്​ യു.ഡി.എഫ്​ തീരുമാനം.

Tags:    
News Summary - Sabaruimala udf mlas hunger strike -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.