കൊച്ചി: സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധമാക്കാനും അതുവഴി മൂന്നുദിവസം ക്ഷേത്രം അടപ്പിക്കാനുമുള്ള പദ് ധതിയുമായി ഇരുപതംഗ സംഘത്തെ നിയോഗിച്ചിരുന്നെന്ന രാഹുൽ ഇൗശ്വറിെൻറ വെളിപ്പെടുത്തലിലൂടെ ശബരിമലയിൽ കലാപമുണ്ടാക്കാൻ നടന്ന ഗൂഢാലോചനയാണ് പുറത്തുവരുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രാഹുലും കൂട്ടരും നടത്തിയത് രാജ്യത്തോടും ഭക്തരോടുമുള്ള ദ്രോഹമാണെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശബരിമലയെ കളങ്കപ്പെടുത്താനുള്ള ചിലരുടെ ശ്രമമാണ് പൊലീസിെൻറ സമയയോചിത ഇടപെടലിലൂടെ പരാജയപ്പെട്ടത്. രാഹുൽ ഇൗശ്വർ ഇതിന് തയാറാക്കിയ പദ്ധതികൾ എന്തൊക്കെയാണെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. വലിയൊരു ഗൂഢാലോചനക്കാണ് താൻ നേതൃത്വം നൽകിയതെന്ന് രാഹുൽ ഇൗശ്വർതന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഗൂഢാലോചനയുടെ ഒരംശം മാത്രമേ പുറത്തുവന്നിട്ടുള്ളൂ. ശബരിമലയിൽ ചിലർ കലാപത്തിന് പദ്ധതിയിട്ടിരുന്നു എന്ന സംശയത്തെ ശരിവെക്കുന്നതാണ് ഇത്.
രാഹുലിനെപ്പോലെ മനോവൈകൃതമുള്ളവരുടെ പ്രവർത്തനങ്ങൾക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചുകൊടുക്കാനാവില്ല. നാമജപയാത്ര നടത്തുന്ന ശുദ്ധമനസ്കർ ഇത്തരക്കാരുടെ കുടിലതന്ത്രങ്ങളെക്കുറിച്ച് ചിന്തിക്കണം. കാര്യങ്ങൾ മനസ്സിലാക്കാതെയാണ് കോടതിവിധിക്കെതിരെ പ്രതിഷേധിക്കുന്നത്. പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചവർക്കെതിരെ നടപടിയെടുക്കും. സന്നിധാനത്ത് എത്തുന്നവർ അവിടെ കൂടുതൽ സമയം ചെലവഴിക്കുന്നത് മറ്റ് ഭക്തർക്ക് ബുദ്ധിമുട്ടാകുമെന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.