തിരുവനന്തപുരം: ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ‘വിമുക്തി’ എന്ന പേരില്‍ കേരള ലഹരി വര്‍ജനമിഷന്‍ രൂപവത്കരിക്കുന്നു. മുഖ്യമന്ത്രി ചെയര്‍മാനായ ഭരണസമിതിയില്‍ വിവിധ വകുപ്പുമന്ത്രിമാര്‍ അംഗങ്ങളാകും. എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്‍മാന്‍ എക്സൈസ് മന്ത്രിയാണ്.
ജില്ല, ബ്ളോക്, കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തലത്തില്‍ മിഷന് കമ്മിറ്റികള്‍ ഉണ്ടാകും. വാര്‍ഡ്പ്രതിനിധി കണ്‍വീനറായ വാര്‍ഡ്തല കമ്മിറ്റികളില്‍ കുടുംബശ്രീ അംഗങ്ങള്‍, അങ്കണവാടി, ആശാ വര്‍ക്കര്‍മാര്‍, റെസിഡന്‍റ്സ് അസോസിയേഷനുകള്‍ തുടങ്ങി വിപുലമായ ജനകീയ അടിത്തറയുണ്ടാകുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു.
സചിന്‍ ടെണ്ടുല്‍കറാണ് മിഷന്‍െറ ബ്രാന്‍ഡ് അംബാസഡര്‍. മദ്യത്തിന്‍െറയും മയക്കുമരുന്നിന്‍െറയും ഉപയോഗം ഘട്ടംഘട്ടമായി കുറക്കുന്നതിനൊപ്പം ലഹരിവസ്തുക്കളുടെ വിതരണശൃംഖലയുടെ വേരറുക്കാനും പദ്ധതിക്ക് കഴിയുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.