ന്യൂഡല്‍ഹി: നരേന്ദ്ര ദാഭോല്കര്, ഗൗരി ലങ്കേഷ്, കല്‍ബുർഗി തുടങ്ങിയവരെപ്പോലുള്ള ചിന്തകരടക്കം അനേകം പേര് വധിക്കപ്പെട്ട സംഭവങ്ങളിലൊന്നും നീതി നടപ്പാകാത്ത സാഹചര്യത്തിലാണ് പ്രശാന്ത് ഭൂഷണിനെതിരായ നടപടിക്കു കോടതിയുടെ തിടുക്കമെന്ന് കവി കെ. സച്ചിദാനന്ദന്. പ്രശാന്ത് ഭൂഷണ് സോളിഡാരിറ്റി ഫോറം സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഐക്യദാര്ഢ്യയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നീതിന്യായവ്യവസ്ഥ സത്യസന്ധമായി പ്രവര്‍ത്തിക്കുന്നില്ല എന്നു ജനങ്ങള്‍ക്കു തോന്നാന്‍ തുടങ്ങിയാല്‍ ആ ദിവസം നമ്മുടെ ജനാധിപത്യം അപകടത്തിലാവും. പ്രശാന്ത് ഭൂഷണി േൻറത് ഒറ്റപ്പെട്ട സംഭവമല്ല. ജനാധിപത്യത്തിെൻറ നാലു തൂണുകളും തുരുമ്പുപിടിച്ച കാലത്താണ് നാം ജീവിക്കുന്നത്. സത്യം പറയുന്ന ഏതൊരാളുടെ വാതില്ക്കലും നാളെ മുട്ടു കേട്ടു എന്നു വരാമെന്നും സച്ചിദാനന്ദന് പറഞ്ഞു. ഭരണഘടന തകര്‍ക്കാനുള്ള ശ്രമം രാമജന്മഭൂമി പ്രക്ഷോഭകാലത്തു തുടങ്ങിയതാണെന്ന് സാമൂഹികപ്രവര്‍ത്തക ഷബ്നം ഹശ്മി അഭിപ്രായപ്പെട്ടു.
വിമര്‍ശനവും അഭിപ്രായ പ്രകടനവും ജനാധിപത്യത്തിെൻറ പ്രാണനാണെന്ന് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പറഞ്ഞു. ഒരേ കൊടിക്കു കീഴില്‍ അണിനിരക്കുന്ന വ്യക്തികളാണ് പ്രശാന്ത് ഭൂഷണ് കേസില്‍ കോടതിക്ക് അനുകൂലമായി സംസാരിക്കുന്നതെന്ന് സുപ്രീംകോടതി അഭിഭാഷകന് പി.വി. ദിനേശ് പറഞ്ഞു. സോളിഡാരിറ്റി ഫോറം കണ്‍വീനര്‍ പി.വി. ഷെബി മോഡറേറ്ററായി. സി.പി.എം മുന്‍ കേന്ദ കമ്മിറ്റിയംഗം സുനീത് ചോപ്ര, ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ വൈസ് പ്രസിഡൻറ് അമല്‍ പുല്ലാര്‍ക്കാട്ട് എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.