യു.ഡി.എഫ്​ പാതകം ചെയ്​തു; ദുഖമുണ്ട്​ -റോഷി അഗസ്​റ്റിൻ

കോട്ടയം: യു.ഡി.എഫ് കേരള കോൺഗ്രസ്​ ജോസ്​ കെ. മാണി വിഭാഗത്തോട്​​​ പാതകമാണ്​ ചെയ്​തതെന്ന്​ ജോസ്​ വിഭാഗം നേതാവ്​ റോഷി അഗസ്​റ്റിൻ. യു.ഡി.എഫിൽ നിന്ന്​ പുറത്താക്കിയ തീരുമാനത്തിൽ ഏറെ ദുഖമുണ്ടെന്നും ജോസ്​ വിഭാഗം വഴിയാധാരമാകില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

മുന്നണി മാറ്റത്തെ കുറിച്ച്​ ചിന്തിക്കുന്നേയില്ല. കേരള കോൺഗ്രസ്​ 14 ജില്ലകളിലും ശക്തമായ വേരോട്ടമുള്ള പാർട്ടിയാണെന്നും ആളും അർഥവുമില്ലാത്ത പാർട്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്​ തീരുമാനം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളെ ചതിക്കുകയാണ് ചെയ്​തത്​​. കെ.എം. മാണിയെ മുന്നിൽ നിന്ന്​ കുത്താൻ കഴിയാത്തവർ പിന്നിൽ നിന്ന്​ കുത്തി​. തങ്ങൾക്ക്​ ആവശ്യമുള്ളവരും തങ്ങളെ ആവശ്യമുള്ളവരുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - sad with udf decision said roshi Agustin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.