സമസ്തയുടെ മസ്തിഷ്കം മുസ്‌ലിം ലീഗിനൊപ്പം; തലയിരിക്കുമ്പോൾ വാലാടുന്നത് ശരിയല്ല -സാദിഖലി തങ്ങൾ

മലപ്പുറം: തട്ടം വിവാദത്തിൽ സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളെ ഉദ്ദേശിച്ചല്ല മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പരാമർശം നടത്തിയതെന്ന് സാദിഖലി ശിഹാബ് തങ്ങൾ. സമസ്തയുടെ മസ്തിഷ്കം മുസ്‌ലിം ലീഗിനോടൊപ്പമാണെന്നും തലയിരിക്കുമ്പോൾ വാലാടുന്ന സ്വഭാവം ശരിയല്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

തട്ടം വിവാദത്തെ വഴിതിരിച്ച് വിടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ജിഫ്രി തങ്ങളെ ഉദ്ദേശിച്ചല്ല പറഞ്ഞത് എന്ന് അദ്ദേഹം പാർട്ടിയോട് പറഞ്ഞിട്ടുണ്ട്. സമസ്തയുടെ മസ്തിഷ്കം മുസ്‌ലിം ലീഗിനോടൊപ്പമാണ്. മുസ്‌ലിം ലീഗും അങ്ങിനെത്തന്നെയാണ്, സമസ്തയുമായി എപ്പോഴും യോജിച്ചാണ് പോയിട്ടുള്ളത്. തലയിരിക്കുമ്പോൾ വാലാടുന്ന സ്വഭാവം ശരിയല്ല -സാദിഖലി തങ്ങൾ പറഞ്ഞു.

ത​ട്ടം വി​വാ​ദ​ത്തി​ൽ ന​ട​ത്തി​യ വാ​ർ​ത്താ ​സ​മ്മേ​ള​ന​ത്തി​ൽ ‘മു​ഖ്യ​മ​ന്ത്രി​യു​ടെ ഫോ​ൺ​കാ​ൾ കി​ട്ടി​യാ​ൽ എ​ല്ലാ​മാ​യെ​ന്ന്​ ചി​ന്തി​ക്കു​ന്ന ആ​ളു​ക​ളും ന​മ്മു​ടെ സ​മു​ദാ​യ​ത്തി​ലു​ണ്ട്. ഇ​വരുടെ പാ​ർ​ട്ടി​യോ​ടു​ള്ള സ​മീ​പ​ന​മെ​ന്താ​ണെ​ന്ന്​ അ​വ​ർ പ​റ​യ​ണം’ എ​ന്ന പി.​എം.​എ. സ​ലാ​മി​ന്‍റെ പ​രാ​മ​ർ​ശമാണ് സമസ്തയെ ചൊടിപ്പിച്ചത്. തുടർന്ന് പി.എം.എ. സലാമിനെതിരെയും അബ്​ദുറഹ്​മാൻ കല്ലായിക്കെതിരെയും സമസ്ത നേതാക്കൾ സാദിഖലി തങ്ങൾക്ക്​ പരാതി നൽകിയിരുന്നു. പി.എം.എ. സലാം നടത്തിയ പരാമർശം ഒഴിവാക്കേണ്ടതായിരുന്നെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Tags:    
News Summary - Sadiqali Thangal supports PMA Salam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.