കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ കൊലക്കേസ് പ്രതി അറസ്റ്റിൽ

കൊച്ചി: ഹൈകോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ കൊലക്കേസ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തുറവൂർ സ്വദേശിനിയായ 17കാരിയെ വാൽപാറയിൽ വെച്ച് പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി എറണാകുളം കുമ്പളം മുട്ടിങ്കൽ സഫർ ഷാ (32)യെ ആണ് അറസ്റ്റ് ചെയ്തത്. ഇയാളെ അൽപസമയത്തിനകം കോടതിയിൽ ഹാജരാക്കും. 

പ്രതിയെ അറസ്റ്റ് ചെയ്യാൻ ഹൈകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് മറച്ചുവെച്ചാണ് പ്രതി ജാമ്യം നേടിയത്. ഇതിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ ഹരജിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കോടതി നിര്‍ദേശിച്ചത്. 

പ്രതി വസ്തുതകൾ മറച്ചുവെച്ചാണ് ഹൈകോടതിയിൽ നിന്ന് ജാമ്യം നേടിയതെന്ന് ചൂണ്ടിക്കാട്ടി സർക്കാർ പുന:പരിശോധനാ ഹരജി നൽകിയിരുന്നു. മേയ് 12ന് സിംഗിൾബെഞ്ച് അനുവദിച്ച ജാമ്യം പുന:പരിശോധിക്കണമെന്നായിരുന്നു സര്‍ക്കാറിന്‍റെ ആവശ്യം.

ജനുവരി ഏഴിന് പെൺകുട്ടി കൊല്ലപ്പെട്ടതിന്‍റെ പിറ്റേ ദിവസം തന്നെ പ്രതി അറസ്റ്റിലാവുകയും 83 ദിവസം പിന്നിട്ടപ്പോൾ ഏപ്രിൽ ഒന്നിന് അന്വേഷണ സംഘം എറണാകുളം കോടതിയിൽ കുറ്റപത്രം നൽകുകയും ചെയ്തതായി സർക്കാറിന്‍റെ ഹരജിയിൽ പറയുന്നു. എന്നാൽ, അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകിയിട്ടില്ലെന്നും നിയമപരമായ ലഭിക്കേണ്ട ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രതി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിഡിയോ കോൺഫറൻസിലൂടെയാണ് ഹൈകോടതി ഹരജി പരിഗണിച്ചത്. കുറ്റപത്രം സമർപ്പിച്ച വിവരം കോടതിയിൽ അറിയിക്കേണ്ട പ്രോസിക്യൂഷനും ഇക്കാര്യം അറിയിച്ചില്ല. 50,000 രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് കുറ്റപത്രം നൽകാനായില്ലെന്ന വീഴ്ച വിധിയിൽ എടുത്തു പറഞ്ഞിട്ടുമുണ്ടായിരുന്നു. തുടര്‍ന്ന് ഇന്ന് സര്‍ക്കാറിന്‍റെ ഹരജി പരിഗണിച്ചാണ് ഉടൻ പ്രതിയെ അറസ്റ്റ് ചെയ്യാൻ കോടതി നിര്‍ദേശിച്ചത്.

Latest Video:

Full View
Tags:    
News Summary - safar shah arrested -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.