സ്​കൂളുകളുടെ സുരക്ഷ: സം​സ്​​ഥാ​ന​ം പാതിവഴിയിൽ

കൊ​ച്ചി: സം​സ്​​ഥാ​ന​ത്തെ സ്​​കൂ​ളു​ക​ൾ​ക്ക്​ മ​തി​യാ​യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​തി​വ​ഴി​യി​ൽ. സു​ര​ക്ഷ സം​ബ​ന്ധി​ച്ച വി​ദ്യാ​ഭ്യാ​സ ച​ട്ട​ത്തി​ലെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കാ​നാ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ സു​ര​ക്ഷ​ഭീ​ഷ​ണി ക​ണ​ക്കി​ലെ​ടു​ത്ത്​  ഒാ​രോ വ​ർ​ഷ​വും മ​ഴ​ക്കാ​ലം തു​ട​ങ്ങു​േ​മ്പാ​ൾ പ​ല ജി​ല്ല​യി​ലെ​യും സ്​​കൂ​ളു​ക​ൾ​ക്ക്​ ദി​വ​സ​ങ്ങ​ളോ​ളം അ​വ​ധി ന​ൽ​കേ​ണ്ടി​വ​രു​ന്നു.  

സം​സ്​​ഥാ​ന പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റേ​റ്റ്​ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ വാ​ർ​ഷി​ക​യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ സ്​​കൂ​ളു​ക​ളു​ടെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​​പ്പെ​ട്ട വെ​ല്ലു​വി​ളി​ക​ളും പ്ര​ശ്​​ന​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. സ്​​കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ സു​ര​ക്ഷി​ത സ്​​ഥ​ല​ത്താ​ക​ണ​മെ​ന്നും ആ​രോ​ഗ്യ​ക​ര​മാ​യ പ​രി​സ​ര​വും കാ​ര്യ​ക്ഷ​മ​മാ​യ ഡ്രെ​യി​നേ​ജ്​ സം​വി​ധാ​ന​വും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നു​മാ​ണ്​ 1959ലെ ​വി​ദ്യാ​ഭ്യാ​സ ച​ട്ടം നി​ർ​ദേ​ശി​ക്കു​ന്ന​ത്. കെ​ട്ടി​ട​ങ്ങ​ളു​ടെ മേ​ൽ​ക്കൂ​ര എ​ളു​പ്പം തീ​പി​ടി​ക്കു​ന്ന സാ​മ​ഗ്രി​ക​ൾ​കൊ​ണ്ട്​ നി​ർ​മി​ച്ച​താ​ക​രു​ത്. എ​ല്ലാ വ​ർ​ഷ​വും മേ​യ്​ 10ന​കം വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്ക​ണം. കെ​ട്ടി​ട​ത്തി​ന്​ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന മ​ര​ങ്ങ​ൾ യ​ഥാ​സ​മ​യം മു​റി​ച്ചു​മാ​റ്റാ​ൻ സ്​​കൂ​ൾ മേ​ല​ധി​കാ​രി ന​ട​പ​ടി​യെ​ടു​ക്ക​ണം.

ഇ​തി​ന്​ വ​നം, പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പു​ക​ളു​ടെ അ​നു​മ​തി​പോ​ലും ആ​വ​ശ്യ​മി​ല്ല. സു​ര​ക്ഷ​സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത പ​രി​ശോ​ധി​ക്കാ​ൻ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ മോ​ക്​​ഡ്രി​ല്ലു​ക​ൾ ന​ട​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ങ്ങ​ളൊ​ന്നും പ​ല​പ്പോ​ഴും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. മ​ല​യോ​ര ജി​ല്ല​ക​ളി​ൽ പ​ല സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളും വേ​ണ്ട​ത്ര സു​ര​ക്ഷി​ത​മ​ല്ല. മി​ന്ന​ൽ ര​ക്ഷാ സം​വി​ധാ​ന​വും അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ക​വാ​ട​ങ്ങ​ളും തീ​യ​ണ​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും പ​ല സ്​​കൂ​ളി​ലും ഇ​ല്ലെ​ന്ന്​ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​ക്ക്​ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 

ഫ​യ​ർ​ഫോ​ഴ്​​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ മോ​ക്​​ഡ്രി​ൽ ന​ട​ത്തേ​ണ്ട​ത്. എ​ന്നാ​ൽ, ഫ​യ​ർ​ഫോ​ഴ്​​സ്​ ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​മൂ​ലം എ​ല്ലാ സ്​​കൂ​ളി​ലും മോ​ക്​​ഡ്രി​ൽ കൃ​ത്യ​മാ​യി ന​ട​ത്താ​നാ​വു​ന്നി​ല്ല. ഭൂ​ച​ല​ന സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്​​കൂ​ളു​ക​ൾ നി​ർ​മി​ക്കു​േ​മ്പാ​ൾ പ്ര​ത്യേ​ക ​ശ്ര​ദ്ധ ന​ൽ​കാ​നാ​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ സ​മ്മ​തി​ക്കു​ന്നു. അ​തേ​സ​മ​യം, സ്​​കൂ​ൾ സു​ര​ക്ഷ ക്ല​ബു​ക​ൾ, സ്​​റ്റു​ഡ​ൻ​റ്​ പൊ​ലീ​സ്​ കാ​ഡ​റ്റു​ക​ൾ, വി​ദ്യാ​ർ​ഥി​ക​ളു​ടെ ​ദ്രു​ത​ക​ർ​മ സേ​ന എ​ന്നി​വ രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും സ്​​കൂ​ളു​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ആ​രോ​ഗ്യ, സാ​മൂ​ഹി​ക​നീ​തി, പൊ​ലീ​സ്​ വ​കു​പ്പു​ക​ൾ​ക്ക്​ പ​ദ്ധ​തി​യു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. 

Tags:    
News Summary - Safety in Schools - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.