തിരുവനന്തപുരം: സാഗർ ചുഴലിക്കാറ്റിനെതുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഏദൻ ഗൾഫ് തീരത്ത് രൂപപ്പെട്ട ശക്തമായ ന്യൂനമർദം പടിഞ്ഞാറെ ദിശയിലേക്ക് നീങ്ങി സാഗർ ചുഴലിക്കാറ്റായി മാറുകയായിരുന്നു. ഇത് അടുത്ത 12 മണിക്കൂറിൽ ശക്തിപ്രാപിച്ച് പടിഞ്ഞാറുദിശയിലേക്കും പടിഞ്ഞാറ് തെക്ക് പടിഞ്ഞാറ് ദിശയിലേക്കും നീങ്ങും. ഇന്ത്യൻ തീരങ്ങളെ ബാധിക്കില്ല. അടുത്ത 48 മണിക്കൂറിൽ മത്സ്യബന്ധനത്തിന് പോകുന്നവർ ഗൾഫ് ഓഫ് ഏദൻ തീരങ്ങളിലും പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ മേഖലയിൽ അറബിക്കടലിെൻറ സമീപത്തും പോകാൻ പാടില്ലെന്ന് അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.