കണ്ണൂർ: പ്രവാസിവ്യവസായി സാജൻ പാറയിൽ ആത്മഹത്യചെയ്ത സംഭവത്തിൽ പൊലീസ് ആന്തൂർ ന ഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ്, അസി. എൻജിനീയർ കെ. കലേഷ് എന്നിവരുടെ മൊഴിയെടുത്തു. സ ാജെൻറ കൺവെൻഷൻ സെൻററിനുള്ള അനുമതി ബോധപൂർവം വൈകിപ്പിച്ചിട്ടിെല്ലന്നും അങ്ങന െചെയ്യാൻ നഗരസഭ ചെയർേപഴ്സൻ പി.കെ. ശ്യാമളയിൽനിന്ന് സമ്മർദമോ ഇടപെടലോ ഉണ്ടായിട്ടില്ലെന്നും എം.കെ. ഗിരീഷ് മൊഴിനൽകി. കൺവെൻഷൻ സെൻറർ നിർമാണത്തിൽ ചട്ടലംഘനം ഉണ്ടായിട്ടുണ്ട്. അപാകത പരിഹരിച്ചാൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകാമായിരുന്നു. അത് ആവശ്യപ്പെട്ട് നോട്ടീസ് നൽകുക മാത്രമാണ് ചെയ്തത്. നഗരസഭ സെക്രട്ടറി എന്നനിലക്ക് അത് തെൻറ ജോലിയാണ്. അതുമാത്രമാണ് ചെയ്തത്.
സാജനുമായി ശത്രുതയില്ല. അദ്ദേഹത്തിെൻറ വില്ല പദ്ധതിയിൽ നാലു വില്ലകളുടെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയത് താനാണ്. ശത്രുതയുണ്ടായിരുന്നുവെങ്കിൽ അത് പിടിച്ചുവെക്കാമായിരുന്നു. അങ്ങനെ െചയ്തിട്ടില്ല.
കൺവെൻഷൻ സെൻറർ പൊതുയിടമാണ്. വീടുകൾക്ക് കംപ്ലീഷൻ കൊടുക്കുന്നതുപോലെ കൺവെൻഷൻ സെൻററിന് നൽകാനാവില്ല.
എല്ലാകാര്യങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. അതിന് ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും നഗരസഭ സെക്രട്ടറി ഗിരീഷ് പറഞ്ഞു. സാജെൻറ ഭാര്യ ബീനയുടെ പരാതിയിൽ പറയുന്ന എല്ലാവരെയും ചോദ്യംചെയ്യുമെന്ന് അന്വേഷണസംഘത്തലവൻ ഡിവൈ.എസ്.പി കൃഷ്ണദാസ് പറഞ്ഞു. അന്വേഷണപുരോഗതി വെളിപ്പെടുത്താനാകില്ല. സാജെന ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്തെന്ന് എല്ലാവശങ്ങളും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.