കൊച്ചി: സിഡ്കോ മുന്‍ എം.ഡി സജി ബഷീറിന് പുനര്‍നിയമനം നല്‍കണമെന്ന വിധിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ നൽകിയ പുനഃപരിശോധന ഹരജി ൈഹകോടതി തള്ളി. സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെത്തുടര്‍ന്ന് മാറ്റിനിര്‍ത്തിയതിനെതിരെ സജി ബഷീർ നൽകിയ ഹരജിയിൽ 2016 ആഗസ്റ്റിൽ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നൽകിയത്. സജി ബഷീറിനെ മാറ്റിനിർത്തിയത് പുതിയ നിയമനം നൽകാനാണെന്ന സർക്കാർ വിശദീകരണത്തെത്തുടർന്നാണ് നിയമനം നൽകാൻ നിർദേശിച്ചതെന്ന് ചൂണ്ടിക്കാട്ടിയ കോടതി മുൻ ഉത്തരവിൽ ഇടപെടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയാണ് പുനഃപരിശോധന ഹരജി തള്ളിയത്.
സിഡ്കോ കാലാവധി കഴിയുംവരെ സിഡ്കോയിലോ സര്‍ക്കാറിന് കീഴിലെ ഏതെങ്കിലും സ്ഥാപനത്തിലോ നിയമനം നൽകണമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. സിഡ്കോ എം.ഡിയായി സ്ഥിര നിയമനം നൽകിയതായി കോടതി കണ്ടെത്തിയിട്ടില്ല. അതിനാൽ സർക്കാർ വിശദീകരണത്തിെൻറ അടിസ്ഥാനത്തിലുള്ള ഉത്തരവാണ് പുറപ്പെടുവിച്ചതെന്ന് കോടതി വ്യക്തമാക്കി.
സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് സജി ബഷീറെന്നായിരുന്നു സർക്കാറിെൻറ വാദം. സിഡ്കോയിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് തീരുമാനിച്ചതായും സർക്കാർ വ്യക്തമാക്കി. എന്നാൽ, താൻ നൽകിയ ഹരജിയിൽ സർക്കാർ നേരേത്ത സമർപ്പിച്ച വിശദീകരണങ്ങൾക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ നിലപാടെന്നായിരുന്നു സജിയുടെ വാദം.
നിയമനം നല്‍കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് പാലിക്കാതിരുന്നതിനെത്തുടർന്ന് സജി ബഷീര്‍ നൽകിയ കോടതിയലക്ഷ്യഹരജിയും കോടതി തീർപ്പാക്കി. കെൽപാമിൽ സജിക്ക് നിയമനം നൽകിയതായി സർക്കാർ അറിയിച്ച സാഹചര്യത്തിലാണ് ഉത്തരവ് നടപ്പാക്കിയെന്ന് വിലയിരുത്തി കോടതിയലക്ഷ്യഹരജി തീർപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.