സജി ബഷീറിനെ സി ആപ്​റ്റിൽ നിയമനം നൽകുന്നത്​ പരിഗണിക്കണം-​ ഹൈകോടതി

കൊച്ചി: സിഡ്‌കോ മുന്‍ എം.ഡി സജി ബഷീറിനെ ഒാഡിയോ വിഷ്വൽ ആൻഡ്​​ റിപോഗ്രാഫിക്​ സ​​െൻററിൽ (കെ.എസ്​.എ.വി.ആർ.സി) തിരികെ നിയമിക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്ന്​ ഹൈകോടതി. കെ.എസ്​.എ.വി.ആർ.സിയുടെ ഇപ്പോഴത്തെ സ്​ഥാപനമായ കേരള സ്​റ്റേറ്റ്​ സ​​െൻറർ ഫോർ അഡ്വാൻസ്​ഡ്​ പ്രിൻറിങ്​ ആൻഡ്​​ ട്രെയിനിങ്ങിൽ​ (സി ആപ്​റ്റ്​) നിയമനം ആവശ്യപ്പെട്ട്​ സജി ബഷീർ നൽകിയ അപേക്ഷ രണ്ടു​ മാസത്തിനകം പരിഗണിച്ച്​ തീരുമാനമെടുക്കണമെന്നാണ്​ സിംഗിൾബെഞ്ച്​​ ഉത്തരവ്​. 

സജി ബഷീറി​​​െൻറ ഭാഗത്തുനിന്ന്​ സ്വഭാവദൂഷ്യമോ മറ്റോ ഉണ്ടായിട്ടുണ്ടെങ്കിൽ ഉചിത നടപടി സ്വീകരിക്കുന്നതിന്​ തടസ്സമില്ലെന്നും കോടതി വ്യക്​തമാക്കി. സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ തുടര്‍ന്ന് സിഡ്​കോ എം.ഡി സ്​ഥാനത്തുനിന്ന്​ നീക്കം ചെയ്​തെങ്കിലും ആ സ്​ഥാനത്ത്​ തിരികെ നിയമിച്ചില്ലെന്ന്​ ചൂണ്ടിക്കാട്ടി സജി ബഷീർ നൽകിയ ഹരജിയിലാണ്​ ഉത്തരവ്​. സിഡ്​കോ നിയമനം നിഷേധിച്ച​ സർക്കാർ ഉത്തരവും ഹരജിയിൽ​ ചോദ്യം ചെയ്​തിട്ടുണ്ട്​.

സിഡ്‌കോ അഴിമതിയുമായി ബന്ധപ്പെട്ട്​ സർവിസിൽനിന്ന്​ മാറ്റിനിർത്തിയ സജിക്ക്​ പുനര്‍ നിയമനം നല്‍കണമെന്ന്​ നേര​േത്ത ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ  സംസ്ഥാനസര്‍ക്കാര്‍ നൽകിയ പുനഃപരിശോധന ഹരജി ​നേര​േത്ത തള്ളുകയും നിയമനം നൽകാത്തതിനെതിരെ സജി നൽകിയ കോടതിയലക്ഷ്യ ഹരജി തീർപ്പാക്കുകയും ചെയ്​തു.

 

Tags:    
News Summary - Saji Basheer's appointment issue- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT